Wednesday, September 3, 2025

. പൗലോസ് മാർ ഗ്രീഗോറിയോസ് അന്താരാഷ്ട്ര അവാർഡ് ടെസ്സി തോമസിന്.




മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഡൽഹി ഭദ്രാസനത്തിന്റെ കീഴിലുള്ള സോഫിയ സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന 8-ാം ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് അന്താരാഷ്ട്ര അവാർഡ് ശാസ്ത്രജ്ഞയും ‘അഗ്നിപുത്രി’ എന്നറിയപ്പെടുന്ന ഡോ. ടെസ്സി തോമസിന് സമ്മാനിക്കുമെന്ന് ഭദ്രാസന അധിപൻ ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്ത അറിയിച്ചു. അവാർഡ് നവംബർ 30ന് നടക്കുന്ന സമ്മേളനത്തിലാണ് സമ്മാനിക്കുക.


മലങ്കര ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ  അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അംബേദ്ക്കർ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലർ പ്രൊഫ. ഡോ. ശ്യാം മേനോൻ മുഖ്യ പ്രഭാഷണം നടത്തും.


സമൂഹത്തിൽ വിവിധ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയ പ്രഗത്ഭരെ ആദരിക്കുന്നതിനായി, ഡൽഹി ഭദ്രാസനത്തിലെ പ്രഥമ മെത്രാപ്പോലീത്തയും ലോകപ്രശസ്ത മഹാപണ്ഡിതനും വിശ്വമാനവീകനുമായ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ സ്മരണാർത്ഥത്തിലാണ് ഈ അവാർഡ് ദാന ചടങ്ങ് സോഫിയ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പികുന്നത്. അവാർഡിനൊപ്പം 5 ലക്ഷം രൂപയും പ്രശസ്ത്രി പത്രവുമാണ് ലഭിക്കുക.


നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷന്റെ വൈസ് ചാൻസിലറായ ഡോ. ടെസ്സി തോമസ്, ഇന്ത്യയുടെ അഭിമാനമായ അഗ്നി IV , അഗ്നി V മിസൈലുകളുടെ പ്രൊജക്റ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

‘മിസൈൽ വനിത’ , ‘അഗ്നിപുത്രി’ എന്നീ വിശേഷണങ്ങൾക്ക് ഉടമയായ അവർ 2008-ലെ DRDO Scientist of the Year Award, 2012-ലെ CNN-IBN Indian of the Year Award  2014- ലെ കേരള സർക്കാരിൻ്റെ വനിതാ രത്നം പുരസ്കാരം അടക്കമുള്ള നിരവധി ബഹുമതികൾക്ക് അർഹയായിട്ടുണ്ട്.


സമൂഹത്തിന്റെ ഉന്നമനത്തിനും ശാസ്ത്രവികസനത്തിനും  ഡോ. ടെസ്സി തോമസ് നൽകിയ സംഭാവനകൾ ഡോ. പൗലോസ് മാർ ഗ്രീഗോറിയോസിന്റെ ദർശനങ്ങളുമായി ചേർന്ന് നിൽക്കുന്നതായതിനാലാണ്, ഈ വർഷത്തെ അവാർഡിന് അവരെ തെരഞ്ഞെടുത്തിരിക്കുന്നത്. 


ഇതുവരെ ടിബറ്റൻ ബുദ്ധമതത്തിൻ്റെ ആത്മീയ നേതാവായ ദലൈലാമ, ഡോ. ബാബാ ആംദെ, ശ്രീമതി അരുണ റോയ്, ഡോ. സോനം വാങ്ചുക് തുടങ്ങി നിരവധി മഹാന്മാരായ ദേശീയ-ആഗോള വ്യക്തിത്വങ്ങൾക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.

Share:

ഹരിതകർമ്മസേനക്കൊപ്പം ഓണം ആഘോഷിച്ച് മാർ സെറാഫിം

 ആശാ, ഹരിതകർമ്മസേന പ്രവർത്തകർക്കൊപ്പം ഓണം ആഘോഷിച്ച് മലങ്കര സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ.




Share:

Tuesday, September 2, 2025

സ്മൃതി -2025* ചെറുകഥ രചനാ മത്സരം


 കോത്തല: കോത്തല സെഹിയോൻ ഓർത്തഡോക്സ് സൺഡേസ്കൂൾ അധ്യാപകനായിരുന്ന തറക്കുന്നേൽ ശ്രീ. ടി പി ജോർജ് കുട്ടിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കുട്ടിച്ചൻ ഫോറവുമായി ചേർന്ന്  ഓർത്തഡോക്സ് സൺഡേ സ്കൂൾ കോട്ടയം ഭദ്രാസന അടിസ്ഥാനത്തിൽ നടത്തുന്ന ചെറുകഥ മത്സരം 2025 സെപ്റ്റംബർ മാസം 28, 2 pm ന് കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ എല്ലാ സൺഡേ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു എന്ന് വികാരി ഫാ. കുറിയാക്കോസ്  ഈപ്പൻ ഹെഡ്മിസ്ട്രസ് അനില ജേക്കബ്  എന്നിവർ പറഞ്ഞു


 ഒന്നാം സമ്മാനം -5000 രൂപയും മെമെന്റോയും

 രണ്ടാം സമ്മാനം -3000 രൂപയും മെമെന്റോയും 

മൂന്നാം സമ്മാനം -2000 രൂപയും മെമെന്റോയും

എന്നിവയാണ് സമ്മാനങ്ങൾ


 മത്സര നിബന്ധനകൾ

1. സൺഡേസ്കൂളിൽ 7 മുതൽ 12 വരെ ക്ലാസുകളിൽ ( 12 വയസ്സു മുതൽ 18 വയസ്സുവരെ ) പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം

2.  കുട്ടികൾക്ക് ഗൂഗിൾ ഫോമിലൂടെയും 9447055033 എന്ന whatsapp നമ്പറിലൂടെയും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

 3.മത്സരാർത്ഥികൾ അവരുടെ ജനനത്തീയതി ഉൾപ്പെടുത്തി വികാരി അല്ലെങ്കിൽ ഹെഡ്മാസ്റ്ററുടെകത്ത് മത്സരദിവസം കൊണ്ടുവരണം.

4. മത്സരം നടക്കുന്ന സമയത്തിന് 30 മിനിറ്റ് മുമ്പ് എത്തിച്ചേരണം

5. 90 മിനിറ്റ് ആണ് മത്സര ദൈർഘ്യം, കഥാ സന്ദർഭം മത്സരത്തിന് 30 മിനിറ്റ് മുൻപ് നൽകുന്നതാണ്.

6. പേപ്പർ,പേന എന്നിവ മത്സര സ്ഥലത്ത് നൽകുന്നതാണ്.

7.മത്സരം സംബന്ധിച്ച് സൺഡേ സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ തീരുമാനം അന്തിമമായിരിക്കും.

9447055033 എന്ന WhatsApp നമ്പരിൽ പേര് രജിസ്റർ ചെയ്യാവുന്നതാണ്

Share:

Monday, September 1, 2025

ഓർത്തഡോക്സ് യുവജനവാരാഘോഷം 2025

 


പുതുപ്പള്ളി: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (OCYM) പുതുപ്പള്ളി ഡിസ്ട്രിക്ടിന്റെ യുവജനവാരാഘോഷ  ഉദ്ഘാടനം  തോട്ടയ്ക്കാട് സെന്റ് മേരീസ്  ബെത്‌ലഹേം ഓർത്തഡോക്സ്  പള്ളിയിൽ വെച്ച നടന്നു .

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (OCYM) പുതുപ്പള്ളി ഡിസ്ട്രിക്ട് പ്രസിഡന്റ് റവ. ഫാ. ജോൺ പി. കുര്യൻ പ്ലാപ്പറമ്പിലിൻ്റെ  അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം ഷെറി എം പാറേട്ട്  ഉദ്ഘാടനം ചെയ്തു . തോട്ടയ്ക്കാട് സെന്റ് മേരീസ്  ബെത്‌ലഹേം ഓർത്തഡോക്സ്  പള്ളി യുവജനപ്രസ്ഥാനം സെക്രട്ടറി ശ്രീ.അലൻ ഏലിയാസ് സ്വാഗതം പറഞ്ഞു. യോഗത്തിൽ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന സെക്രട്ടറി ശ്രീ. സിറിൽ മാത്യൂസ്, ഭദ്രാസന കമ്മിറ്റി അംഗം ശ്രീ.ഏബൽ ഷിബു എന്നിവർ ആശംസകൾ അറിയിച്ചു.


OCYM പുതുപ്പള്ളി ഡിസ്ട്രിക്റ്റ് ഓർഗനൈസർ ശ്രീ. സാം ജോസഫ് ഡിസ്ട്രിക്റ്റിന്റെ പേരിൽ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് യുവജനവാരാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തി.

Share:

Friday, August 29, 2025

പ്രൊഫ. എം എസ് സാറാമ്മയ്ക്ക് ഡോക്ടറേറ്റ്

 


അടൂർ: ചായലോട് മൗണ്ട് സിയോൺ നഴ്സിംഗ് കോളേജിന്റെ പ്രിൻസിപ്പൽ കരുവാറ്റ, കൂടാരത്തിൽ പ്രൊഫ. എം എസ്  സാറാമ്മയ്ക്ക്, ഇൻഡോർ മൽവാഞ്ചൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നഴ്‌സിംഗിൽ ഡോക്ടറേറ്റ് ലഭിച്ചു. അടൂർ കരുവാറ്റ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളി ഇടവകാംഗമായ പ്രൊഫ. എം എസ്  സാറാമ്മ അടൂർ - കിളിവയൽ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയും, ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എം. ഡി. യുമായ  റവ.ഫാ. ഡോ.അലക്സാണ്ടർ കൂടാരത്തിലിന്റെ സഹധർമ്മണിയാണ്.

Share:

Thursday, August 28, 2025

സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് നേതൃസമ്മേളനവും സെമിനാറും നടത്തി

 


സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ( SDOF ) ഏകദിന നേതൃസമ്മേളനവും ഭദ്രാസന ഭാരവാഹികൾക്കുള്ള ഏകദിന സെമിനാറും പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ബിജു ടി മാത്യു, കേന്ദ്ര ജനറൽ സെക്രട്ടറി ഷിബു കെ.ഏബ്രഹാം, കേന്ദ്ര ട്രഷറാർ ഉമ്മൻ ജോൺ തുടങ്ങിയവർ പ്രസം​ഗിച്ചു. ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ.വർ​ഗീസ് പുന്നൂസ് എന്നിവർ ക്ലാസുകൾ നയിച്ചു.

Share:

Tuesday, August 19, 2025

ജീവസന്ദേശം ബൈബിൾസ്റ്റഡി: 1തെസ്സലോനിക്യർ : 4:14- 5:3.



WRT "ജീവസന്ദേശം"ബൈബിൾസ്റ്റഡി . " 1തെസ്സലോനിക്യർ " അദ്ധ്യായം 4:14- 5:3.
Br.ജോർജ്ജ് ഫിലിപ്പ് ക്ലാസ് എടുക്കുന്നു.



Share:

സഭ പീഡിപ്പിക്കപ്പെടുന്ന സഭാസമൂഹങ്ങൾക്കും വ്യക്തികൾക്കും ഒപ്പം: മാർ റാഫേൽ തട്ടിൽ

സിറോ മലബാർ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടന ചടങ്ങിൽ നിന്ന്

 കൊച്ചി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന സഭാസമൂഹങ്ങളും വ്യക്ത‌ികളും തനിച്ചല്ലെന്നും സഭ അവരുടെയൊപ്പം എന്നും ഉണ്ടാകുമെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സിറോ മലബാർ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ ആസ്ഥ‌ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് സിനഡ് നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 52 മെത്രാന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 29ന് സിനഡ് സമാപിക്കും.


രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ ആധുനിക ഇന്ത്യ കൈവരിച്ച പുരോഗതികളെ പ്രസംഗത്തിൽ മേജർ ആർച്ച് ബിഷപ്പ് അനുസ്‌മരിച്ചു. സ്വതന്ത്ര ഇന്ത്യയിൽ മതന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ക്രൈസ്‌തവർ നേരിടുന്ന പീഡനങ്ങൾ, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്‌റ്റ് ചെയ്‌ത്‌ ജയിലിൽ അടച്ചത് ഉൾപ്പെടെ അനുസ്മ‌രിച്ച അദ്ദേഹം, ക്രൈസ്‌തവർക്കുനേരെ രാജ്യത്തുടനീളം വർധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിക്കുകയാണെന്നും വ്യക്തമാക്കി. “വർധിച്ചുവരുന്ന പ്രതിസന്ധികളുടെ മുൻപിൽ നഷ്ടധൈര്യരായി സുവിശേഷ ദൗത്യത്തിൽനിന്നും നാം ഒരിക്കലും പിന്നോട്ടുപോകാൻ പാടില്ല" അദ്ദേഹം പറഞ്ഞു. സഭയുടെ അജപാലന ശൈലിയിലും ക്രമീകരണങ്ങളിലും കാലോചിതമായി സ്വീകരിക്കേണ്ട മാറ്റങ്ങളെയും പരിഷ്കരണങ്ങളെയും കുറിച്ച് ആഴത്തിൽ ചിന്തിക്കേണ്ട ദിവസങ്ങളാണിതെന്നും മേജർ ആർച്ച് ബിഷപ്പ് ഓർമിപ്പിച്ചു.

Share:

Monday, August 18, 2025

കത്തോലിക്കാ കോൺഗ്രസ് നേതൃത്വ പരിശീലനശില്പശാല

 

കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി കാഞ്ഞിരപ്പള്ളി രൂപതയിൽ നടത്തിയ നേതൃത്വ പരിശീലന ശില്പശാല രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞിരപ്പള്ളി : സഭയിലും സമുദായത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ പ്രവർത്തിക്കാൻ ഇച്ഛാശക്തിയുള്ള അല്‌മായരുണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി നടത്തിയ നേതൃത്വപരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ. ഗ്ലോബൽ ഡയറക്‌ടർ ഡോ. ഫിലിപ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, വൈസ് പ്രസിഡന്റുമാരായ കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ജോമി കൊച്ചുപറമ്പിൽ, കെ.സി. ജോർജ് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.

Share:

Friday, August 15, 2025

ആശ്രയ ട്രസ്റ്റ് റേഡിയേഷൻ ചികിത്സയ്ക്ക് സഹായം നൽകുന്നു

 



ഗാന്ധിനഗർ നിർധനരായ കാൻസർ രോഗികൾക്ക് മെഡി ക്കൽ കോളജ് ആശുപത്രിയിൽ റേഡിയേഷൻ ചികിത്സ ചെയ്യു ന്നതിന് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് ധനസഹായം നൽകും. ആവശ്യമുള്ളവർ റജിസ്റ്റർ ചെയ്യ ണമെന്ന് അധികൃതർ അറിയിച്ചു. ചികിത്സയ്ക്കായി മെഡിക്കൽ കോളജിൽ വരുന്ന രോഗികൾക്കും കൂ ട്ടിരിപ്പുകാർക്കും സൗജന്യ താമ സവും ഭക്ഷണവും ലഭിക്കുമെന്ന് സെക്രട്ടറി ഫാ. ജോൺ ഐപ് മങ്ങാട്ട് അറിയിച്ചു.

Share:

വയോധികർക്ക് ആശ്വാസമാകാൻ ഓർത്തഡോക്സ് സഭയുടെ 'ചാരെ' പദ്ധതി

 

പത്തനംതിട്ട: ഏകാന്തതയും  ഒറ്റപ്പെടലും അനുഭവിക്കുന്ന വയോധികർക്ക് ആശ്വാസവും സാന്ത്വനവും പകരാൻ ഓർത്തഡോക്‌സ് സഭയുടെ വയോജന ശ്രദ്ധ പദ്ധതി 'ചാരെ'. ഉപജീവനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ഉറ്റവർ പോകുമ്പോൾ വീടുകളിൽ തനിച്ചാകുന്ന മാതാപിതാക്കൾക്ക് ആവശ്യമായ കരുതൽ ഉറപ്പാക്കാനുള്ള ലക്ഷ്യം. ഓരോ ആഴ്ചയിലും പദ്ധതിയു ടെ സേവനം ലഭ്യമാകും. മാക്കാം കുന്ന് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 17ന് 2 പരിശുദ്ധ ബസേലിയോ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം നിർവഹിക്കും. ഡോ. എബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും. അഖില മലങ്കര പ്രാർത്ഥനായോഗത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത മുഖ്യസന്ദേശം നൽകും. കേരളത്തിലെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയുടെ നേതൃത്വത്തിൽ 12ന് സൗജന്യ പരിശോധന ക്യാമ്പ് നടത്തി. തിരഞ്ഞെടുക്കപ്പെട്ട 50 വോളണ്ടിയർമാരാണ് സേവനരംഗത്തുള്ളതെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ.ബിജു മാത്യു പ്രക്കാനം, സജു ജോർജ്, നിധിൻ മണക്കാട്ടുമണ്ണിൽ, ഫാ. എബി സാമുവൽ എന്നിവർ പറഞ്ഞു

Share:

Tuesday, August 12, 2025

ചരിത്രത്തിലേക്ക്‌ ഒരു ബൈബിൾ പകർത്തൽ

 6800 പേർ ചേർന്ന് ബൈബിൾ പകർത്തി എഴുതി


ബൈബിൾ പകർത്ത് ഉൽഘാടനം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ദീയസ്‌കോറോസ് നിർവഹിക്കുന്നു
ബൈബിൾ പകർത്ത് ഉൽഘാടനം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ദീയസ്‌കോറോസ് നിർവഹിക്കുന്നു

പാമ്പാടി : സൺഡേസ്‌കൂൾ വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളുമടക്കം 6800 പേർ ബൈബിൾ പകർത്തി എഴുതി ചരിത്രത്തിന്റെ ഭാഗമായി. മലങ്കര ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനത്തിൻ്റെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന സണ്ടേസ്കൂൾ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 80 ദേവാലയങ്ങളിലായി  ഒരേ സമയം വേദപുസ്‌തകം പകർത്തി എഴുതി.


40 ദിവസത്തെ ആത്മീയ ഒരുക്കത്തിനുശേഷം ഞായറാഴ്ച കുർബ്ബാനക്കുശേഷം ഒരേസമയം വേദപുസ്‌തകം പകർത്തി. പാമ്പാടി മേഖലയിലെ പങ്ങട സെയ്ൻറ് മേരീസ് ഓർത്തഡോക്സ‌് പള്ളിയിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തി പുസ്‌കത്തിന്റെ ഒന്നാം അധ്യായത്തിൻ്റെ ആദ്യഭാഗം എഴുതി ഉദ്ഘാടനം നിർവഹിച്ചു.


പുതുപ്പള്ളി പള്ളിയിൽ 'മെൽസോ' തിരുവചനം പകർത്തലിനായി പള്ളിയിൽ നിന്ന് നീങ്ങുന്നു


പകർത്തിയെഴുതുന്ന പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് എഴുതേണ്ട വേദഭാഗങ്ങൾ നിശ്ചയിച്ചുനൽകിയിരുന്നു. ഒരേതരം പേപ്പറിൽ, ഒരേ തരം പേനകൊണ്ടാണ് പകർത്തി എഴുതിയത്.


പൂർത്തീകരിക്കുന്ന വേദപുസ്‌തകം മെത്രാസന കേന്ദ്രമായ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മാർ കുറിയാക്കോസ് ദയറായിൽ ശതോത്തര സുവർണ ജൂബിലിയുടെ ഓർമ്മക്കായി സൂക്ഷിക്കും.


ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.ഡോ. തോമസ് പി. സഖറിയ, ഡയറക്‌ടർ വിനോദ് എം.സഖറിയ, സെക്രട്ടറി കുറിയാക്കോസ് തോമസ്, ജനറൽ കൺവീനർമാരായ ഏബ്രഹാം ജോൺ, അജിത് മാത്യു, വി.വി. വറുഗീസ് എന്നിവർ നേതൃത്വം നൽകി.

.

Share:

Friday, August 8, 2025

6800 പേർ ഒരേസമയം ബൈബിൾ പകർത്തിയെഴുതുന്നു

 നേതൃത്വം നൽകുന്നത് മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനം



പാമ്പാടി: ബൈബിൾ പകർ ത്തിയെഴുത്തിലൂടെ ചരിത്രം രചിക്കാൻ മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന സൺഡേ സ്‌കൂൾ. കോട്ട യം ഭദ്രാസനത്തിൻ്റെ ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി ഓഗസ്റ്റ്  പത്തിന് 'മെൽസോ തിരുവചനമെഴുത്ത്' നടത്തും. 80 പള്ളികളിലെ വൈദീകർ, സണ്ടേസ്കൂൾ അധ്യാപകർ, വിദ്യാർഥികൾ, രക്ഷാകർത്താക്കൾ എന്നിവർ അടക്കം 6800 പേര് ഒരേസമയം പങ്കാളികളാകും. 40 ദിവസത്തെ ആത്മീയ ഒരുക്കത്തിനു ശേഷമാണ് ബൈബിൾ പകർത്തി എഴുത്ത്.
പങ്ങട സെൻ്റ് മേരീസ് ഓർത്തോക്സ് പള്ളിയിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് ഉദ്ഘാടനം നിർവഹിക്കും. കുർബാനയ്ക്കുശേഷം പള്ളികളിൽ നടത്തുന്ന വചനയാത്രയെത്തുടർന്നാണ് തിരുവചനമെഴുത്ത്. പകർത്തിയെഴുതുന്ന ബൈബിൾ ഭദ്രാസന കേന്ദ്രമായ പാമ്പാടി മാർ കുറിയാക്കോസ് ദയറയിൽ സണ്ടേസ്കൂൾ ശതോത്തര സുവർണ ജൂബിലിയുടെ ഓർമയ്ക്കായി സൂക്ഷിക്കും. കടലാസും പേനയും ഇന്നു സന്ധ്യാനമസ്കാരത്തെത്തുടർന്ന് പാമ്പാടി ദയറയിൽ വിതരണം ചെയ്യും. ഗിന്നസ് ബുക്സ‌് അധികൃതർ സമീപിച്ചിട്ടുണ്ടന്നു സണ്ടേസ്കൂൾ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഡോ.തോമസ് പി.സഖറിയ, ഡയറക്‌ടർ വിനോദ് എം.സഖറിയ, സെക്രട്ടറി കുറിയാക്കോസ് തോമസ് എന്നിവർ അറിയിച്ചു.
Share:

ഒഡീഷയിലും ക്രിസ്ത്യൻ വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ്ദൾ ആക്രമണം

 

കൂടാതെ: ഒഡീഷയിൽ ബജ്റംഗ്ദൾ പ്രവർത്തകർ ക്രിസ്ത്യൻ പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മതപരിവർത്തനം ആരോപിച്ചാണ് ആക്രമണം ഉണ്ടായതെന്ന് റിപ്പോർട്ടുണ്ട്. ബുധനാഴ്ച രാത്രി ജലേശ്വരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.


രണ്ട് വർഷം മുമ്പ് മരിച്ചുപോയ ഒരു ക്രിസ്ത്യൻ വിശ്വാസിയുടെ വീട്ടിൽ നടന്ന അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് വൈദികരും ഒരു കൂട്ടം കന്യാസ്ത്രീകളും ഗ്രാമത്തിലേക്ക് പോയിരുന്നു. വൈകുന്നേരം 5 മണിക്കാണ് അവർ എത്തിയത്, രാത്രി 8 മണിക്ക് ചടങ്ങുകൾ അവസാനിച്ചു. അവരുടെ മടക്കയാത്രയിലാണ് ആക്രമണം നടന്നത്.


പരാതിയിൽ പറയുന്നതനുസരിച്ച്, ഏകദേശം 70 ഓളം ബജ്റംഗ്ദൾ പ്രവർത്തകർ വഴി തടഞ്ഞുനിർത്തി ആക്രമിച്ചു. അക്രമികൾ പുരോഹിതരുടെ മോട്ടോർ സൈക്കിൾ തള്ളിയിടുകയും, ശാരീരികമായി ആക്രമിക്കുകയും, വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. അവരുടെ മൊബൈൽ ഫോണുകളും പിടിച്ചുപറിച്ചതായി റിപ്പോർട്ടുണ്ട്

അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനു ശേഷം പോലീസ് എത്തി സംഘത്തെ രക്ഷപ്പെടുത്തി. എങ്കിലും, അവരുടെ ഫോണുകൾ ഇതുവരെ കണ്ടെടുത്തിട്ടില്ല. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോകാൻ ഇരകൾ തീരുമാനിച്ചു.

Source 


Share:

Monday, August 4, 2025

ഫാ.തോമസ് വർഗീസ് കാവുങ്കലിൻ്റെ സംസ്കാരം നാളെ

 



പങ്ങട:മലങ്കര ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികനും കോട്ടയം ഭദ്രാസനത്തിൻ്റെ മുൻ സെക്രട്ടറിയുമായ അന്തരിച്ച ഫാ.തോമസ് വർഗീസ് കാവുങ്കലിൻ്റെ (73) മൃതദേഹം ഇന്ന് വൈകിട്ട് 5.30ന്. വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 1.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3ന് പങ്ങട സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.


കോട്ടയം ഭദ്രാസനം വൈദിക സംഘം മുൻ സെക്രട്ടറിയും ബാലസമാജം, യുവജനപ്രസ്ഥാനം ഭദ്രാസന മുൻ വൈസ് പ്രസിഡൻറുമാണ്.

ഭാര്യ: അയ്മനം കല്ലുപുരയ്ക്കൽ ശാന്തമ്മ ജേക്കബ് (റിട്ട. അധ്യാപിക, എംഡി എച്ച്എസ്എസ് കോട്ടയം).

മക്കൾ: ധനുജ എൽസ വർഗീസ് (യുകെ), മേയ്‌ജ മേരി വർഗീസ് (ദുബായ്).

മരുമക്കൾ: ജെറിൻ ജോസഫ് കൂരകത്ത് പറമ്പിൽ പയ്യപ്പാടി (യുകെ), നിജു ഫിലിപ്പ് കളിക്കൽ പാങ്ങട (ദുബായ്).

Share:

അനാഥ പ്രതിമയായി അർണോസ് പാതിരി, സംസ്‌കൃത- മലയാള കൃതികൾ രചിച്ച ആദ്യ വിദേശി

 


തൃശൂർ: സംസ്‌കൃത- മലയാള കൃതികൾ രചിച്ച ആദ്യ വിദേശിയായ ജർമ്മൻ മിഷണറി അർണോസ് പാതിരിയുടെ വെങ്കല പ്രതിമ മഴയും വെയിലുമേറ്റു നശിക്കുന്നു. തിരുവനന്തപുരം ലയോള കോളേജ് വളപ്പിലാണ് പ്രതിമുള്ളത്. 1995 മാർച്ചിലാണ് പ്രതിമ നിർമ്മിക്കാൻ സർക്കാർ രണ്ടുലക്ഷം രൂപ അനുവദിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിൽ സ്ഥാപിക്കാനായിരുന്നു തീരുമാനം. പക്ഷേ നടപ്പായില്ല.


മൂന്ന് ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ആറടി ഉയരമുള്ള പ്രതിമയ്ക്ക് 500 കിലോഗ്രാം ഭാരമുണ്ട്.


പ്രതിമ തൃശൂരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാർ അപ്രേം മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ മുഖ്യമന്ത്രിക്കും മന്ത്രിമാരായ കെ.രാജൻ രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർക്കും നിവേദനം നൽകിയിരുന്നു. അർണോസ് പാതിരി രചനകൾ നടത്തിയിരുന്നത് തൃശൂരിൽ വച്ചായിരുന്നു. മരിച്ചതും തൃശൂരിലായിരുന്നു. 1732ലായിരുന്നു അന്ത്യം. ഭാരതീയ വിജ്ഞാനം വിദേശത്തെത്തിച്ച പാതിരിയെ അറിവിൻ്റെ സമൂഹമെന്നാണ് സുകുമാർ അഴീക്കോട് ഒരിക്കൽ വിശേഷിപ്പിച്ചത്.


 പാഠപുസ്തകങ്ങളിലുംഅവഗണന

പാതിരിയുടെ പുത്തൻപാന, സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്താനുള്ള അപേക്ഷയും ജീവചരിത്രവും കൃതികളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. പാതിരിയുടെ പേരിലുള്ള ഈശോസഭ വൈദികരുടെ നേതൃത്വത്തിൽ വേലൂരിലെ അർണോസ് അക്കാദമിക്ക് വാർഷിക ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യവും നടപ്പായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ട. അദ്ധ്യാപകൻ ജോൺ കളിയത്ത് മുഖ്യമന്ത്രി പങ്കെടുത്ത മുഖാമുഖം പരിപാടിയിലും നിവേദനം നൽകിയിരുന്നു.


'അർണോസ് അക്കാഡമിയുടെ നിവേദനത്തിൽ പ്രതിമ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കാനാകില്ലെന്നായിരുന്നു സാംസ്കാരിക വകുപ്പിൻ്റെ മറുപടി. എത്രയോ പ്രതിമകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നുണ്ട്. ഇത് വിവേകമല്ലേ?


ഡോ. ജോർജ് തേനാടിക്കുളം,


ഡയറക്ടർ, അർണോസ് അക്കാഡമി വേലൂർ

Share:

വയനാട്ടിൽ പാസ്റ്ററെ ഭീഷണിപ്പെടുത്തിയ ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്

 

വയനാട്ടിൽ ബജ്‌റംഗ്‌ദൾ പ്രവർത്തകർ പാസ്റ്ററുടെ വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ സുൽത്താൻബത്തേരി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കലാപാഹ്വാനം, സംഘം ചേർന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.



Source: Kerala Kaumudi 


Share:

സിഎസ്ഐ കൊല്ലം - കൊട്ടാരക്കര മഹാ ഇടവക: റവ. ജോസ് ജോർജ് നിയുക്‌ത ബിഷപ്

റവ. ജോസ് ജോർജ്ജ്

 ചെന്നൈ എസ്എസ്ഐ സഭ കൊല്ലം കൊട്ടാരക്കര മഹാ ഇടവക നിയുക്‌ത ബിഷപ്പായി റവ. ജോസ് ജോർജിനെ തിരഞ്ഞെടുത്തു. നിലവിൽ വൈദീക സെക്രട്ടറി ആയ ഇദ്ദേഹം 
ആയൂർ അസുരമംഗലം എസ്എസ്ഐ ഇടവകാംഗവും കൊല്ലം കത്തീഡ്രൽ വികാരിയുമാണ്.


ചെന്നൈയിലെ സിനാഡ് സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് നടന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. കൊല്ലം - കൊട്ടാരക്കര മഹായിടവകയുടെ രണ്ടാമത്തെ ബിഷപ്പാണ് റവ. ജോസ് ജോർജ്.

Share:

Sunday, August 3, 2025

തോമസ് എബ്രഹാം കോറെപ്പിസ്‌കോപ്പയുടെ സംസ്കാരം നാളെ

 



മീനടം: മലങ്കര ഓർത്തഡോക്‌സ്   സഭ കോട്ടയം ഭദ്രാസനത്തിലെ മുതിർന്ന വൈദികൻ കുറിയന്നൂർ (കപ്പിലാംമുട്ടിൽ) അന്തരിച്ച തോമ എസ് എബ്രഹാം കോറെപ്പിസ്‌കോപ്പയുടെ (78) മൃതദേഹം ഇന്ന് 5.30ന് വസതിയിൽ കൊണ്ടുപോകും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. വാഴൂർ സെൻറ് പോൾസ് ഹൈ സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ, പുതുപ്പാടി സെൻറ് പോൾസ് ഹൈസ്‌കൂൾ, കുണ്ടറ എംജിഡി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനും ടിഎംയുപി സ്‌കൂൾ മീനടം, സെൻ്റ് പോൾസ് ഹൈസ്‌കൂൾ വാഴൂർ എന്നിവിടങ്ങളിൽ പ്രധാനധ്യാപകനായും പ്രവർത്തിച്ചു. കോട്ടയം പഴയ സെമിനാരി മുൻ മാനേജർ, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗം, കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, കോട്ടയം ഭദ്രാസന ബാലിക സമാജം വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിലും സേവനങ്ങൾ ചെ യ്തു.

ഭാര്യ: തൃക്കോതമംഗലം വാഴക്കാല നരിമറ്റത്തിൽ പരേതയായ അന്നമ്മ (റിട്ട. പ്രധാനധ്യാപിക, സെൻറ് തോമസ് ഹൈസ്‌കൂൾ, കാർത്തികപ്പളളി).


മക്കൾ: ജോജി (കോൺട്രാക്ടർ), ജോബി (യുകെ), ജ്യോതി (അധ്യാപിക, ഷാർജ ഇന്ത്യൻ സ്‌കൂൾ, ജുവൈസ്)


മരുമക്കൾ: ബിബി മുതിയിക്കൽ (അരീപ്പറമ്പ്), അജിൽ കല്ലടയിൽ (വാഴൂർ), കിരൺ പാറയടിയിൽ (റാന്നി).

തത്സമയം 


https://www.youtube.com/live/29q_T4MZx5A?si=7_6G3JdTbd38യുട്ട്


https://www.youtube.com/embed/B_2Xybd3ZJA?rel=0
Share:

Saturday, August 2, 2025

ഓർത്തഡോക്‌സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് മാർ അപ്രേമിന് ചുമതലകൾ തിരികെ നൽകി

 



കോട്ടയം അടൂർ - കടമ്പനാട് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. സഖറിയാസ് മാർ അപ്രേമി നു നേരത്തേ നടത്തിയ ചുമതലകൾ തിരികെ ഓർത്തഡോ ക്സ് സഭ എപ്പിസ്കോപ്പൽ സുന്ന ഹദോസ് തീരുമാനിച്ചു. സഭാതർ ക്കം സംബന്ധിച്ച് അദ്ദേഹം നട ത്തിയ പ്രസംഗം വിവാദമായതിനെ തുടർന്ന് ചുമതലകളിൽനിന്ന് മാറ്റി നിർത്തിയിരുന്നു.


പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാ തോലിക്ക ബാവയുടെ അധ്യക്ഷ തയിൽ സഭയിലെ മുഴുവൻ മെത്രാപ്പൊലീത്തമാരും പങ്കെടുത്ത സു ന്നഹദോസ് സമാപിച്ചു.


സഭയുടെ അടിസ്ഥാന പ്രമാണത്തിൽ ഉറച്ചുനിന്ന് വൈദികരുടെ ഇടയശുശ്രൂഷ കാലികമാക്കാൻ തയ്യാറാക്കിയ രൂപരേഖ സുന്നഹ ദോസ് അംഗീകരിച്ചു. ശാസ്താം കോട്ട മൗൺട് ഹോറേബ് ആശ്ര മത്തിൻ്റെയും സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനത്തിൽ ഉൾപ്പെട്ട സെൻ്റ് ഗ്രിഗറി ആശ്രമത്തിൻ്റെയും നിയമാവലികൾക്ക് ഗീകാരം നൽകി.





1977 മുതൽ 2025 വരെയുള്ള സുന്നഹദോസുകളിലെ പ്രധാന തീരുമാനങ്ങൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച പുസ്തകത്തിൻ്റെ : പ്രകാശനം കുര്യാക്കോസ് മാർ ക്ലമ്മീസ് വലിയ മെത്രാപ്പൊലി: ത്തയ്ക്കു നൽകി പരിശുദ്ധ കാതോലിക്കാ ബാ വാ നിർവഹിച്ചു.


സുന്നഹദോ എസ് സെക്രട്ടറി ഡോ.യൂഹാ നോൺ മാർ ക്രി സോസ്റ്റമോസ് റിപ്പോർട്ട് അറിയിച്ചു. ഡോ.


തോമസ് മാർ അത്തനാസി 1 യോസ്, കുര്യാക്കോസ് മാർ ക്ലി മ്മീസ്, യൂഹാ നോൻ മാർ മിലിത്തിയോസ്,


സഖറിയ മാർ സേവേറിയോസ് എന്നിവർ ധ്യാന യോഗങ്ങൾക്ക് നേതൃത്വം നൽകി.


ഫ്രാൻസിസ് മാർപാപ്പ, ആർച്ച് ബിഷപ് മാർ അപ്രേം, മുൻ മുഖ്യ മന്ത്രി വി.എസ്.അച്യുതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ആശംസകൾ നേർന്നു.

Share:

Wednesday, July 30, 2025

കന്യാസ്ത്രീ അറസ്റ്റ്: സഭകൾ സമരത്തിൽ

 



കൊച്ചി: ഛത്തീസ്‌ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ ക്രൈസ്തവസഭകളും സംഘടനകളും പ്രത്യക്ഷ സമരം ആരംഭിച്ചു. സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് ഓഗസ്റ്റ് മൂന്നിന് വിവിധ കേന്ദ്രങ്ങളിൽ 'മതസ്വാതന്ത്ര്യ കൂട്ടായ്മ' സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് ബിഷപ്പ് ഉമ്മൻ ജോർജ്, കേരള റീജനൽ ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ എന്നിവർ അറിയിച്ചു.


ഇടവകകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്


കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് അറിയിച്ചു.

Share:

Tuesday, July 22, 2025

ബിഷപ്പ് ഡോ. കെ.റൂബൻ മാർക്ക് സിഎസ്ഐ മോഡറേറ്റർ

 


ചെന്നൈ: 
സിഎസ്ഐ  സഭാധ്യക്ഷനായി കരിംനഗർ ബിഷപ്പും നിലവിലെ ഡപ്യൂട്ടി മോഡറേറ്ററുമായ ഡോ. കെ.റൂബൻ മാർക്കിനെ തിരഞ്ഞെടുത്തു. മദ്രാസ് ഹൈക്കോടതി നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ ജസ്റ്റിസ് വി. ഭാരതിദാസൻ്റെ മേൽനോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കേരളത്തിലെ മഹാ ഇടവകകളിൽ നിന്നടക്കമുള്ള പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. കൗൺസിൽ രൂപീകരിക്കാത്ത സൗത്ത് കേരള മഹായിടവകയിൽ നിന്നൊഴികെ കേരളത്തിലെ മറ്റെല്ലാ മഹായിടവകകളിൽ നിന്നുമുള്ള ബിഷപ്പുമാർ അടക്കം 318 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.

മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മുൻ മോഡറേറ്റർ ബിഷപ്പ് ധർമരാജ് റസാലം സ്ഥലം ഒഴിയേണ്ടി വന്നിരുന്നു, തുടർന്നാണ് പുതിയ സഭാധ്യക്ഷനുള്ള തിരഞ്ഞെടുപ്പ് നടന്നത്. ആറു മാസമാണ് പുതിയ മോഡറേറ്ററുടെ കാലാവധി.



സിഎസ്ഐ സഭാ മോഡറേറ്ററായി ബിഷപ്പ് ധർമരാജ് റസാലത്തെ തിരഞ്ഞെടുത്തത് 2024 ഏപ്രിൽ റദ്ദാക്കിയ ഹൈക്കോടതി, സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താൻ വിരാമമിട്ട ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ആർ.ബാലസുബ്രഹ്മണ്യം, ജസ്‌റ്റിസ് വി.ഭാരതിദാസൻ എന്നിവരെ അഡ്മിനിസ്ട്രേറ്റർമാരായും നിയോഗിച്ചിരുന്നു. ഈ ഉത്തരവു സുപ്രീം കോടതിയും ശരിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പിനുള്ള നടപടികൾ തുടങ്ങിയത്.

Share:

Monday, July 21, 2025

തോമസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ അന്തരിച്ചു

കോട്ടയം:  സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദീകനും, പഴയ സെമിനാരി മുൻ മാനേജരുമായ, വെരി റവ. തോമസ് ഏബ്രഹാം കോർഎപ്പിസ്കോപ്പാ, കുറിയന്നൂർ ( കപ്പലാംമൂട്ടിൽ അച്ചൻ- 78) യുഎസിൽ അന്തരിച്ചു. മീനടം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി ആണ് മാതൃഇടവക. സംസ്കാരം പിന്നീട്. യുഎസിൽ ഉള്ള ബന്ധുവിന്റെ വീട്ടിൽ വിസിറ്റിംഗ്  പോയതായിരുന്നു. കോട്ടയത്തെ പ്രമുഖ  പള്ളികളിലും വൈദികനായി ശുശ്രൂഷ ചെയ്തിട്ടുള്ള ഇദ്ദേഹം ടി എം യു പി സ്കൂളിൽ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇടവക പള്ളി വന്ദ്യ അച്ചന്റെ  പൗരോഹിത്യ കനക ജൂബിലി ആഘോഷിച്ചത് ഈ 2025 വർഷമായിരുന്നു. ഏറെക്കാലമായി പാമ്പാടി ഇലകൊടിഞ്ഞിയിലുള്ള സ്വന്തം ഭവനത്തിൽ വിശ്രമ ജീവിതത്തിൽ ആയിരുന്നു. 

ഭാര്യ: പരേതയായ അന്നമ്മ വർഗീസ് 

മക്കൾ :ജോജി (contractor), ജോബി( യുകെ), ജ്യോതി (ഷാർജ)

Share:

Tuesday, January 21, 2025

വയലേലകൾ പാടും കുട്ടിക്കർഷകരുടെ വിജയഗാഥ



 പെരുമ്പാവൂർ: കൃഷിക്ക് വളക്കൂറുള്ള മലയാറ്റൂർ മലഞ്ചെരുവിന്റെറെ മണ്ണിൽ വേരുറച്ച കാർഷിക സംസ്കാരവും പൈതൃകവും ദൃഢപ്പെടുത്തുകയാണ് കോടനാട് ബസേലിയോസ് മാർ ഔഗേൻ പബ്ലിക് സ്കൂ‌ൾ. കാർഷിക വിദ്യാഭ്യാസത്തിന് പുതിയ പദ്ധതികൾ നടപ്പാക്കി മാനേജ്മെന്റ് കുട്ടികളെ പ്രാപ്തരാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങ ളായി നെല്ല്, തിന, മരച്ചീനി, മരത്തോണി നെല്ല് എന്നിവയുൾപ്പെടെ വിവിധ വിളകൾ വിദ്യാർത്ഥികൾ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്.


ചേറിൽ വിളയുന്ന നെല്ലിൻ്റെ പ്രാധാന്യത്തെ കുറി ച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൻ്റെ കാർഷികയാത്ര ആരംഭിച്ചത്. മണ്ണൊരുക്കൽ, വിത്ത് തെരഞ്ഞെടുപ്പ്, കുരുപ്പിക്കൽ, ജലസേചനം, കള പറിക്കൽ, വള പ്രയോഗം, കീടപ്രതിരോധം തുടങ്ങി വിളവെടുപ്പ് വരെ കുട്ടികൾ മുൻപന്തിയിൽ നിന്ന് ചെയ്തുവരുന്നു. പരിചയസമ്പന്നരായ കർഷകരുടെ നിരന്തര സന്ദർശനവും നിർദ്ദേശങ്ങളും അവർക്ക് പ്രചോദനമായി. അരിവാൾ ഉപയോഗിച്ച് പരമ്പരാഗതരീതിയിൽ കുട്ടികൾ നെല്ലുകൊയ്യുന്നത് രക്ഷിതാക്ക ൾക്കും വേറിട്ട അനുഭവമായി.


ജീവിതശൈലി രോഗങ്ങൾ മൂലമുണ്ടാകുന്ന ആ രോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായ ചെറു ധാന്യങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി തിന, കൂവരവ്, ചാമ, കുതിരവാലി, റാഗി, ചോളം തുടങ്ങിയവ രണ്ടാം വർഷം കൃഷിയിറക്കി.


വിവിധയിനം മില്ലറ്റുകളുടെ കൃഷിരീതി, വളപ്രയോഗം, വിളവെടുപ്പ് എന്നിവയോടൊപ്പം ഇവയുടെ പ്രതിരോധശേഷിയും പോഷക ഗുണങ്ങളും കുട്ടികൾ തൊട്ടറിഞ്ഞു. മരച്ചീനി കൃഷിയിലൂടെ പരമ്പരാഗത ഭക്ഷണത്തിൻ്റെ വൈവിധ്യവും വിപണനത്തിലും പ്രാവീണ്യം നേടി.


2014ൽ വയനാട്ടിലെ പാരമ്പര്യ കർഷകൻ സുനിൽകുമാറുമായി സഹകരിച്ച് പൈതൃക നെല്ലിനമായ മരത്തൊണ്ടി കൃഷി ചെയ്തു. പുരയിട കൃഷി യുടെ സമാനമായ സ്‌കൂൾ മുറ്റത്തെ കൃഷി സംരംഭം നാഗരിക കൃഷി രീതികൾക്ക് മാതൃകയാണ്. ടെറസ് വരാന്ത പരമാവധി പ്രയോജനപ്പെടുത്തുന്നത് എങ്ങനെയെന്ന് കുട്ടികൾ കണ്ടറിഞ്ഞ് പ്രചരിപ്പിച്ചു. ഇതിലൂടെ വിദ്യാർഥികളുടെയും ജീവനക്കാരുടെയും ഇടവേളകൾ ഫലപ്രദമായി വിനിയോഗിക്കാനായി. പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ വളർത്തി ചെറുകിട കൃഷിയുടെ സാധ്യത മനസിലാക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യത കൃഷിയിൽ വിജയകരമായി പ്രയോജനപ്പെടുത്തുന്നതിന് ഡ്രോൺ ഉപയോഗപ്പെടുത്തുന്നു.


വിദ്യാർഥികൾക്കും പ്രാദേശിക കർഷകർക്കുമായി സംഘടിപ്പിച്ച ഡ്രോൺ ഉപയോഗ പരിശീലന ത്തിലൂടെ കൃത്യമായ കൃഷി വിള നിരീക്ഷണം, വിളവ് ഉത്തമീകരണം, മരുന്ന് തളിക്കൽ, വളം നൽകൽ എന്നിവക്കുള്ള പാഠമായി. ജൈവവളങ്ങളായ ഫിഷ് അമിനോ ആസിഡ്, മുട്ട അമിനോ ആസിഡ്, ജീവാണുവളം എന്നിവ നിർമിക്കുന്നതിന് ഇതിനോടകം കുട്ടികൾ സ്വയം പര്യാപ്തരായിട്ടുണ്ട്.

Share:

Tuesday, December 24, 2024

PRESIDENT OF INDIA’S GREETINGS ON THE EVE OF CHRISTMAS

 


The President of India, Smt. Droupadi Murmu has sent her greetings to all fellow citizens on the eve of Christmas.

In a message, the President has said, “On the joyous occasion of Christmas, I extend my heartiest greetings and best wishes to all Indians, especially Christian brothers and sisters.

As we celebrate this sacred day, let us imbibe Jesus Christ’s message of love and harmony in our lives. His teachings of brotherhood and welfare of all continue to light the path to a better world. This festival inspires us to foster unity and peace.

In this season of peace, I hope the forces of trust and forgiveness will be strengthened around the world, bringing people closer to each other”.



Share: