![]() |
കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി കാഞ്ഞിരപ്പള്ളി രൂപതയിൽ നടത്തിയ നേതൃത്വ പരിശീലന ശില്പശാല രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യുന്നു |
കാഞ്ഞിരപ്പള്ളി : സഭയിലും സമുദായത്തിലും രാഷ്ട്രീയത്തിലും ഒരുപോലെ പ്രവർത്തിക്കാൻ ഇച്ഛാശക്തിയുള്ള അല്‌മായരുണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി നടത്തിയ നേതൃത്വപരിശീലന ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ. ഗ്ലോബൽ ഡയറക്‌ടർ ഡോ. ഫിലിപ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, വൈസ് പ്രസിഡന്റുമാരായ കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ജോമി കൊച്ചുപറമ്പിൽ, കെ.സി. ജോർജ് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.