6800 പേർ ചേർന്ന് ബൈബിൾ പകർത്തി എഴുതി
![]() |
ബൈബിൾ പകർത്ത് ഉൽഘാടനം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ദീയസ്‌കോറോസ് നിർവഹിക്കുന്നു |
40 ദിവസത്തെ ആത്മീയ ഒരുക്കത്തിനുശേഷം ഞായറാഴ്ച കുർബ്ബാനക്കുശേഷം ഒരേസമയം വേദപുസ്‌തകം പകർത്തി. പാമ്പാടി മേഖലയിലെ പങ്ങട സെയ്ൻറ് മേരീസ് ഓർത്തഡോക്സ‌് പള്ളിയിൽ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തി പുസ്‌കത്തിന്റെ ഒന്നാം അധ്യായത്തിൻ്റെ ആദ്യഭാഗം എഴുതി ഉദ്ഘാടനം നിർവഹിച്ചു.
![]() |
പുതുപ്പള്ളി പള്ളിയിൽ 'മെൽസോ' തിരുവചനം പകർത്തലിനായി പള്ളിയിൽ നിന്ന് നീങ്ങുന്നു |
പകർത്തിയെഴുതുന്ന പദ്ധതിയിൽ പങ്കാളികളാകുന്നവർക്ക് എഴുതേണ്ട വേദഭാഗങ്ങൾ നിശ്ചയിച്ചുനൽകിയിരുന്നു. ഒരേതരം പേപ്പറിൽ, ഒരേ തരം പേനകൊണ്ടാണ് പകർത്തി എഴുതിയത്.
പൂർത്തീകരിക്കുന്ന വേദപുസ്‌തകം മെത്രാസന കേന്ദ്രമായ പാമ്പാടി തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മാർ കുറിയാക്കോസ് ദയറായിൽ ശതോത്തര സുവർണ ജൂബിലിയുടെ ഓർമ്മക്കായി സൂക്ഷിക്കും.
ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ.ഡോ. തോമസ് പി. സഖറിയ, ഡയറക്‌ടർ വിനോദ് എം.സഖറിയ, സെക്രട്ടറി കുറിയാക്കോസ് തോമസ്, ജനറൽ കൺവീനർമാരായ ഏബ്രഹാം ജോൺ, അജിത് മാത്യു, വി.വി. വറുഗീസ് എന്നിവർ നേതൃത്വം നൽകി.
.