പത്തനംതിട്ട കത്തോലിക്ക അരമനയിൽ വച്ച് നടത്തപ്പെട്ട നിലക്കൽ എക്യൂമെനിക്കൽ ട്രസ്റ്റിന്റെ കമ്മിറ്റിയിൽ റൂബി ജൂബിലി ആഘോഷത്തിന്റെ ലോഗോ, ട്രസ്ററ് വൈസ് ചെയർമാൻ അഭി. ഡോ. ജോഷുവ മാർ ഇഗ്നാത്തിയോസ് തിരുമേനി റിലീസ് ചെയ്തു.
ശേഷ്ഠ ബസേലിയോസ് തോ മസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അപ്പോസ്തോലിക് സന്ദർശന ത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി. അടുത്ത വർഷം ഫെബ്രുവരി 4ന് പാത്രിയർക്കാ ദിനവും ശ്രേഷ്ഠ ബാവായുടെ മെത്രാഭി ഷേക ജൂബിലിയും സംയുക്തമായി ആഘോഷിക്കും.
ഭാരതത്തിന്റെ യശസ്സ് ചന്ദ നോളം ഉയർത്തിയ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനെയും സഹപ്രവർത്തകരെയും അഭിനന്ദിച്ചു. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അധ്യക്ഷതവഹിച്ചു.
കർണാടകയിലെ കുവേംപു യൂണിവേഴ്സിറ്റിയിൽ നിന്ന് MSc. സുവോളജിയിൽ നിരീഷ എം. സ്കറിയ രണ്ടാം റാങ്ക് കരസ്ഥമാക്കി. മലങ്കര ഓർത്തഡോക്സ് സഭ ബ്രഹ്മവാർ ഭദ്രാസനത്തിലെ നരസിംഹരാജപുരം സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ്
An Ecumenical Newsportal