മലങ്കര ഓർത്തഡോക്സ്‌സ് സിറിയൻ ചർച്ച് കോട്ടയം ഭദ്രാസന ശതോത്തര സുവർണ്ണ ജൂബിലിയുടെ ഭാഗമായിട്ടുള്ള കുറിയാക്കോസ് മാർ ഗ്രീഗോറിയോസ് സ്കോളർഷിപ്പ് വിതരണം പൊത്തൻപുറം മാർ കുറിയാക്കോസ് ദയറായിൽ അഭി. ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി ഉദ്ഘാടനം ചെയ്‌തു. വെരി. റവ. മത്തായി റമ്പാൻ അധ്യക്ഷത വഹിച്ചു . ശതോത്തര സുവർണ്ണ ജൂബിലി സെക്രട്ടറി ശ്രീ. സാം വർഗീസ്, സ്കോളർഷിപ്പ് കമ്മിറ്റിയുടെ സെക്രട്ടറി പ്രൊഫ. സാജു ഏലിയാസ്, ഐക്കൺ ചാരിറ്റി ചെയർമാൻ ശ്രീ. ജോർജ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. സ്കോളർഷിപ്പ് പദ്ധതിയിൽ കോട്ടയം ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലായി 90 വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് 15 ലക്ഷം രൂപ നൽകുകയുണ്ടായി


