പുത്തൻകുരിശ് മലങ്കര സഭാ തർക്കം പരിഹരിക്കാനുള്ള സം സ്ഥാന സർക്കാരിന്റെ ശ്രമങ്ങ ളോടു സഹകരിക്കുമെന്ന് യാ ക്കോബായ സഭ സുന്നഹദോസ്. സർക്കാർ കൊണ്ടുവന്ന സെമി ത്തേരി ബില്ലിലൂടെ യാക്കോ ബായ വിശ്വാസികളുടെ മൃതദേ ഹം സംസ്കരിക്കാൻ സാധിച്ചതിൽ നന്ദിയുണ്ട്. സഭാ തർക്കം പരിഹരിക്കാനും നീതി ഉറപ്പാക്കാനും സർക്കാർ ഇതുവരെ കൈക്കൊണ്ട നടപടികൾ വിസ്മരിക്കാനാകില്ല. നിയമ പരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്ത മലങ്കര ചർച്ച് ബിൽ സർക്കാർ നടപ്പാക്കുമെന്നാണ് സഭയുടെ വിശ്വാസം. തർക്കങ്ങളും വ്യവഹാരങ്ങളും അവസാനിപ്പിച്ച് സഹോദര സഭകളായി സഹവർത്തിത്വ ത്തോടെ മുന്നോട്ടു പോകാൻ സർക്കാർ കൈക്കൊള്ളുന്ന നടപടികളോടു സഹകരിക്കാൻ തീരുമാനിച്ചു.
ശേഷ്ഠ ബസേലിയോസ് തോ മസ് പ്രഥമൻ കാതോലിക്കാ ബാവായുടെ മെത്രാഭിഷേക സുവർണ ജൂബിലിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അപ്പോസ്തോലിക് സന്ദർശന ത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി. അടുത്ത വർഷം ഫെബ്രുവരി 4ന് പാത്രിയർക്കാ ദിനവും ശ്രേഷ്ഠ ബാവായുടെ മെത്രാഭി ഷേക ജൂബിലിയും സംയുക്തമായി ആഘോഷിക്കും.
ഭാരതത്തിന്റെ യശസ്സ് ചന്ദ നോളം ഉയർത്തിയ ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനെയും സഹപ്രവർത്തകരെയും അഭിനന്ദിച്ചു. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അധ്യക്ഷതവഹിച്ചു.