തിരുവല്ല. മണിപ്പുരിൽ കലാപം തുടങ്ങി രണ്ട് മാസമായിട്ടും ഭരണ കൂടം നിസംഗത തുടരുന്നതിൽ പ്രതിഷേധിച്ച് സെന്റ് തോമസ് ഇവാൻജലിക്കൽ സഭയിലെ എല്ലാ പള്ളികളിലും നാളെ പ്രാർ ഥനാ ദിനമായി ആചരിക്കും.
സഭയുടെ പ്രിസൈഡിങ് ബിഷപ് ഡോ. തോമസ് ഏബ്രഹാം തുമ്പ മൺ ഏറം ഇവാൻജലിക്കൽ പള്ളിയിലും ബിഷപ് ഡോ ഏബ് ഹാം ചാക്കോ കടമ്പനാട് തുരു ത്തിക്കര ഇവാൻജലിക്കൽ പള്ളി യിലും നേതൃത്വം നൽകും.
സഭയുടെ എല്ലാ പള്ളികളിലും വൈദികരും സുവിശേഷകരും സേവിനിമാരും പ്രാർഥനയ്ക്ക് നേതൃത്വം നൽകുമെന്ന് സഭാ സെക്രട്ടറി റവ.ഏബ്രഹാം ജോർജ് അറിയിച്ചു