Friday, August 15, 2025

വയോധികർക്ക് ആശ്വാസമാകാൻ ഓർത്തഡോക്സ് സഭയുടെ 'ചാരെ' പദ്ധതി

 

പത്തനംതിട്ട: ഏകാന്തതയും  ഒറ്റപ്പെടലും അനുഭവിക്കുന്ന വയോധികർക്ക് ആശ്വാസവും സാന്ത്വനവും പകരാൻ ഓർത്തഡോക്‌സ് സഭയുടെ വയോജന ശ്രദ്ധ പദ്ധതി 'ചാരെ'. ഉപജീവനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് ഉറ്റവർ പോകുമ്പോൾ വീടുകളിൽ തനിച്ചാകുന്ന മാതാപിതാക്കൾക്ക് ആവശ്യമായ കരുതൽ ഉറപ്പാക്കാനുള്ള ലക്ഷ്യം. ഓരോ ആഴ്ചയിലും പദ്ധതിയു ടെ സേവനം ലഭ്യമാകും. മാക്കാം കുന്ന് സെൻ്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ 17ന് 2 പരിശുദ്ധ ബസേലിയോ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഉദ്ഘാടനം നിർവഹിക്കും. ഡോ. എബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും. അഖില മലങ്കര പ്രാർത്ഥനായോഗത്തിൻ്റെ നേതൃത്വത്തിലാണ് പദ്ധതി. ഡോ. ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത മുഖ്യസന്ദേശം നൽകും. കേരളത്തിലെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പരുമല സെൻറ് ഗ്രിഗോറിയോസ് ആശുപത്രിയുടെ നേതൃത്വത്തിൽ 12ന് സൗജന്യ പരിശോധന ക്യാമ്പ് നടത്തി. തിരഞ്ഞെടുക്കപ്പെട്ട 50 വോളണ്ടിയർമാരാണ് സേവനരംഗത്തുള്ളതെന്ന് അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ.ബിജു മാത്യു പ്രക്കാനം, സജു ജോർജ്, നിധിൻ മണക്കാട്ടുമണ്ണിൽ, ഫാ. എബി സാമുവൽ എന്നിവർ പറഞ്ഞു

Share: