മീനടം: മലങ്കര ഓർത്തഡോക്‌സ് സഭ കോട്ടയം ഭദ്രാസനത്തിലെ മുതിർന്ന വൈദികൻ കുറിയന്നൂർ (കപ്പിലാംമുട്ടിൽ) അന്തരിച്ച തോമ എസ് എബ്രഹാം കോറെപ്പിസ്‌കോപ്പയുടെ (78) മൃതദേഹം ഇന്ന് 5.30ന് വസതിയിൽ കൊണ്ടുപോകും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. വാഴൂർ സെൻറ് പോൾസ് ഹൈ സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ, പുതുപ്പാടി സെൻറ് പോൾസ് ഹൈസ്‌കൂൾ, കുണ്ടറ എംജിഡി ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അധ്യാപകനും ടിഎംയുപി സ്‌കൂൾ മീനടം, സെൻ്റ് പോൾസ് ഹൈസ്‌കൂൾ വാഴൂർ എന്നിവിടങ്ങളിൽ പ്രധാനധ്യാപകനായും പ്രവർത്തിച്ചു. കോട്ടയം പഴയ സെമിനാരി മുൻ മാനേജർ, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗം, കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, കോട്ടയം ഭദ്രാസന ബാലിക സമാജം വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിലും സേവനങ്ങൾ ചെ യ്തു.
ഭാര്യ: തൃക്കോതമംഗലം വാഴക്കാല നരിമറ്റത്തിൽ പരേതയായ അന്നമ്മ (റിട്ട. പ്രധാനധ്യാപിക, സെൻറ് തോമസ് ഹൈസ്‌കൂൾ, കാർത്തികപ്പളളി).
മക്കൾ: ജോജി (കോൺട്രാക്ടർ), ജോബി (യുകെ), ജ്യോതി (അധ്യാപിക, ഷാർജ ഇന്ത്യൻ സ്‌കൂൾ, ജുവൈസ്)
മരുമക്കൾ: ബിബി മുതിയിക്കൽ (അരീപ്പറമ്പ്), അജിൽ കല്ലടയിൽ (വാഴൂർ), കിരൺ പാറയടിയിൽ (റാന്നി).
തത്സമയം
https://www.youtube.com/live/29q_T4MZx5A?si=7_6G3JdTbd38യുട്ട്