പുതുപ്പള്ളി: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (OCYM) പുതുപ്പള്ളി ഡിസ്ട്രിക്ടിന്റെ യുവജനവാരാഘോഷ ഉദ്ഘാടനം തോട്ടയ്ക്കാട് സെന്റ് മേരീസ് ബെത്‌ലഹേം ഓർത്തഡോക്സ് പള്ളിയിൽ വെച്ച നടന്നു .
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (OCYM) പുതുപ്പള്ളി ഡിസ്ട്രിക്ട് പ്രസിഡന്റ് റവ. ഫാ. ജോൺ പി. കുര്യൻ പ്ലാപ്പറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം ഷെറി എം പാറേട്ട് ഉദ്ഘാടനം ചെയ്തു . തോട്ടയ്ക്കാട് സെന്റ് മേരീസ് ബെത്‌ലഹേം ഓർത്തഡോക്സ് പള്ളി യുവജനപ്രസ്ഥാനം സെക്രട്ടറി ശ്രീ.അലൻ ഏലിയാസ് സ്വാഗതം പറഞ്ഞു. യോഗത്തിൽ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന സെക്രട്ടറി ശ്രീ. സിറിൽ മാത്യൂസ്, ഭദ്രാസന കമ്മിറ്റി അംഗം ശ്രീ.ഏബൽ ഷിബു എന്നിവർ ആശംസകൾ അറിയിച്ചു.
OCYM പുതുപ്പള്ളി ഡിസ്ട്രിക്റ്റ് ഓർഗനൈസർ ശ്രീ. സാം ജോസഫ് ഡിസ്ട്രിക്റ്റിന്റെ പേരിൽ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് യുവജനവാരാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തി.