വയനാട്ടിൽ ബജ്‌റംഗ്‌ദൾ പ്രവർത്തകർ പാസ്റ്ററുടെ വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ സുൽത്താൻബത്തേരി പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കലാപാഹ്വാനം, സംഘം ചേർന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Source: Kerala Kaumudi