സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് ( SDOF ) ഏകദിന നേതൃസമ്മേളനവും ഭദ്രാസന ഭാരവാഹികൾക്കുള്ള ഏകദിന സെമിനാറും പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ.ബിജു ടി മാത്യു, കേന്ദ്ര ജനറൽ സെക്രട്ടറി ഷിബു കെ.ഏബ്രഹാം, കേന്ദ്ര ട്രഷറാർ ഉമ്മൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ, ഡോ.വർഗീസ് പുന്നൂസ് എന്നിവർ ക്ലാസുകൾ നയിച്ചു.