പങ്ങട:മലങ്കര ഓർത്തഡോക്‌സ് സഭയുടെ കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികനും കോട്ടയം ഭദ്രാസനത്തിൻ്റെ മുൻ സെക്രട്ടറിയുമായ അന്തരിച്ച ഫാ.തോമസ് വർഗീസ് കാവുങ്കലിൻ്റെ (73) മൃതദേഹം ഇന്ന് വൈകിട്ട് 5.30ന്. വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 1.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 3ന് പങ്ങട സെൻ്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ.
കോട്ടയം ഭദ്രാസനം വൈദിക സംഘം മുൻ സെക്രട്ടറിയും ബാലസമാജം, യുവജനപ്രസ്ഥാനം ഭദ്രാസന മുൻ വൈസ് പ്രസിഡൻറുമാണ്.
ഭാര്യ: അയ്മനം കല്ലുപുരയ്ക്കൽ ശാന്തമ്മ ജേക്കബ് (റിട്ട. അധ്യാപിക, എംഡി എച്ച്എസ്എസ് കോട്ടയം).
മക്കൾ: ധനുജ എൽസ വർഗീസ് (യുകെ), മേയ്‌ജ മേരി വർഗീസ് (ദുബായ്).
മരുമക്കൾ: ജെറിൻ ജോസഫ് കൂരകത്ത് പറമ്പിൽ പയ്യപ്പാടി (യുകെ), നിജു ഫിലിപ്പ് കളിക്കൽ പാങ്ങട (ദുബായ്).