കൊച്ചി: ഛത്തീസ്‌ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ ക്രൈസ്തവസഭകളും സംഘടനകളും പ്രത്യക്ഷ സമരം ആരംഭിച്ചു. സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ് ഓഗസ്റ്റ് മൂന്നിന് വിവിധ കേന്ദ്രങ്ങളിൽ 'മതസ്വാതന്ത്ര്യ കൂട്ടായ്മ' സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് ബിഷപ്പ് ഉമ്മൻ ജോർജ്, കേരള റീജനൽ ലാറ്റിൻ കാത്തലിക് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ എന്നിവർ അറിയിച്ചു.
ഇടവകകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന്
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് അറിയിച്ചു.