Tuesday, September 5, 2023

പ. കാതോലിക്കാ ബാവായും സംഘവും മോസ്കോയിൽ

 

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിലുള്ള മലങ്കര ഓർത്തഡോക്സ് സഭാ സംഘം റഷ്യൻ ഓർത്തഡോക്സ് സഭയുടെ എക്സ്റ്റേണൽ ചർച്ച് റിലേഷൻസ് വകുപ്പിന്റെ തലവൻ ആന്തണി മെത്രാപ്പൊലീത്തയുമായി നടത്തിയ കൂടിക്കാഴ്ച.


മോസ്കോ. റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും മലങ്കര ഓർത്തഡോക്സ് പ്രതിനിധി സംഘവും മോസ്കോയിലെത്തി. നാളെ അദ്ദേഹം റഷ്യൻ പാത്രിയർക്കീസ് കിറിലുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ റഷ്യൻ ഓർത്തഡോക്സ് സഭയുടെ എക്സ്റ്റേണൽ ചർച്ച് റിലേഷൻസ് വകുപ്പിന്റെ തലവൻ ആന്തണി മെത്രാപ്പൊലി ത്തയുമായി കൂടിക്കാഴ്ച നടത്തി. ഇരുസഭകളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.


ഓർത്തഡോക്സ് സഭാ സിനഡ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. സഖറിയാ മാർ നിക്കളാവോസ്, ഡോ.യൂഹാനോൻ മാർ ദിമത്രിയോസ്, ഡോ.ഏബ്രഹാം മാർ സ്തേഫാനോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീ സ് അമയിൽ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫിലിപ് തോമസ് കോറെപ്പിസ്കോപ്പ, ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ.ഡോ.ജോൺസ് കോനാട്ട്, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.ജോൺസൻ ബൈജു, സഭാ വർക്കിങ് കമ്മിറ്റിയംഗം ജേക്കബ് മാത്യു എന്നിവരാണു കാതോലിക്കാ ബാവായോടൊപ്പമുള്ളത്.











Share: