കോട്ടയം: പരിശുദ്ധ ബസേലി യോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും ഫ്രാൻസിസ് മാർപാപ്പായും തമ്മില്‍ സെപ്റ്റംബര്‍ 11നു രാവിലെ 9 മണിക്ക് വത്തിക്കാനിൽ കൂടിക്കാണും.
റഷ്യൻ സന്ദർശനശേഷം സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് 1.30നു റോമിലെ രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന കാതോലിക്കാ ബാവായെ വത്തിക്കാന്റെ ഔദ്യോഗിക പ്രതിനിധിസംഘം സ്വീകരിക്കും.
സെപ്റ്റംബര്‍ 10നു രാവിലെ 9 മണിക്ക് സെന്റ് പോൾസ് ബസിലിക്കയിൽ (വിശുദ്ധ പൗലോസ് ശ്ലീഹയുടെ കബറിടം സ്ഥിതിചെയ്യുന്ന പള്ളി) പരിശുദ്ധ കാതോലിക്കാ ബാവാ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്നു റോമിലെ മലങ്കര ഓർത്തഡോക്സ് സഭാ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തും.
വൈകിട്ട് 6ന് അർമീനിയൻ ഓർത്തഡോക്സ് സഭ സംഘടി പ്പിക്കുന്ന എക്യുമെനിക്കൽ യോഗത്തിൽ പങ്കെടുക്കും. 12നു നാട്ടിലേക്കു മടങ്ങും.