ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അൽ ഐൻ തീർത്ഥാടനവും തീർത്ഥാടന സംഗമവും യു.എ.ഇ സോണിന്റെ 2023-ലെ പ്രവർത്തനോത്ഘാടനവും 2023 മാർച്ച് 5-ന് അൽ ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.
യുഎഇ സോണൽ പ്രസിഡന്റ് റവ.ഫാ. എൽദോ എം പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി ഭദ്രാസന മെത്രാപോലീത്ത അഭി. സഖറിയാ മാർ സേവേറിയോസ് ഉത്ഘാടനം നിർവഹിച്ചു. റവ.ഫാ. ബിനീഷ് ബാബു , റവ.ഫാ. ബിനോ ശാമുവേൽ, റവ.ഫാ. ജോജി തോമസ് രാജൻ ,അലൈൻ ഇടവക ട്രസ്റ്റി ജേക്കബ് കെ എബ്രഹാം , സെക്രട്ടറി ശ്രീ.ഫിലിപ്പ് തോമസ് , ഓ.സി.വൈ.എം. കേന്ദ്ര കമ്മിറ്റി അംഗം ശ്രീ.ആന്റോ എബ്രഹാം ,ജി സി സി സെക്രട്ടറി ,ഡൽഹി ഭദ്രാസന ഗൾഫ് കോഓർഡിനേറ്റർ ശ്രീ .പ്രസാദ് ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഒസിവൈഎം അലൈൻ യൂണിറ്റ് പ്രാർത്ഥന ഗാനം ആലപിക്കുകയും അബുദാബി ഒസിവൈഎം ജോയിന്റ് സെക്രട്ടറി ഷിബു അച്ചൻകുഞ്ഞ് ബൈബിൾ വായിക്കുകയും ചെയ്തു ,
2023 വർഷത്തെ പ്രവർത്തന രൂപരേഖ സോണൽ സെക്രട്ടറി ശ്രീ. ഷൈജു യോഹന്നാൻ അവതരിപ്പിച്ചു. അലൈൻ യൂണിറ്റ് പ്രസിഡന്റ് റെവ. ഫാദർ. ജോൺസൻ ഐപ്പ് സ്വാഗതവും സോണൽ ജോയിന്റ് സെക്രട്ടറി ശ്രീ.അജു തങ്കച്ചൻ കൃതഞ്ജതയും അർപ്പിച്ചു.യുഎഇലെ യൂണിറ്റുകളിൽ നിന്ന് ഇടവക ഭാരവാഹികളും, യുവജനപ്രസ്ഥാനം ഭാരവാഹികളും, പ്രവർത്തകരും പ്രവർത്തനഉത്ഘാടനത്തിൽ പങ്കാളികളായി.