ന്യൂ ഡല്‍ഹി: വടക്കുപടിഞ്ഞാറൻ ഇന്ത്യന്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ ആയ നോര്‍ത്ത് വെസ്റ്റ് ഇന്ത്യ കൗണ്‍സില്‍ ഓഫ് ചർച്ചസിന്റെ (NWICC) പ്രസിഡണ്ടായി ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ യൂഹാനോൻ മാർ ദിമത്രിയോസ് തെരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ ദേശീയ സംഘടനയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ (NCCI) ഭാഗമാണ് NWICC.