പ്രമുഖ ശിശുരോഗ വിദഗ്ധയും തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. എൽസി ഫിലിപ്പ് അന്തരിച്ചു
വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു
തിരുവനന്തപുരം: പ്രമുഖ ശിശുരോഗ വിദഗ്ധയും തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. എൽസി ഫിലിപ്പ് (88) അന്തരിച്ചു. സംസ്കാരം 9. 3. 2023ന് വ്യാഴാഴ്ച 2.30 ന് പാറ്റൂർ സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടക്കും.
കൈപ്പട്ടൂർ പണ്ടക ശാലയിൽ പരേതനായ റിട്ട. പിഡബ്ല്യൂഡി എൻജിനീയർ ഫിലിപ്പ് കോശിയാണ് ഭർത്താവ്. മക്കൾ :ഡോ കോശി ഫിലിപ്പ് (പ്രൊഫ & ഹെഡ് ഗവ ഡെന്റൽ കോളേജ് ആലപ്പുഴ ), ഡോ.സൂസൻ ഫിലിപ്പ് (അസോ. പ്രൊഫസർ ഓഫ് ഒഫ്താൽമോളജി, ഗവൺമെന്റ് മെഡിക്കൽ കോളേജ് തിരുവനന്തപുരം),അലക്സ് അജിത്ത് ഫിലിപ്പ് (ഡയറക്ടർ,MAMRE ടെക്നോളജിസ് ), ആൻ എലിസബത്ത് എബ്രഹാം (മാനേജ്മെന്റ് കൺസൾട്ടന്റ്, U K).
മരുമക്കൾ: ഡോ എലിസബത്ത് കോശി( പ്രിൻസിപ്പൽ,SMIDS കുലശേഖരം) ജോർജ് അലക്സാണ്ടർ (അഡീഷണൽ ഡയറക്ടർ കൃഷിവകുപ്പ്), സൂസൻ കോശി (കേരള സ്റ്റേറ്റ് ഐ ടി മിഷൻ), എബി ജേക്കബ് എബ്രഹാം (റിസർച്ച് ഇൻജിനീയർ UK). ചെറു മക്കൾ: ഡോ നമിത എലിസബത്ത് കോശി, ഫിലിപ്പ് അശോക് അലക്സ്, മേഴ്സി എബ്രഹാം, മിഖാ മറിയം ജോർജ്, ഐസക്ക് എബ്രഹാം.
വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ (wcc) മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിസിന്റെ സംസ്ഥാന പ്രസിഡന്റുമായിരുന്നു.