Saturday, November 26, 2022

പുലിക്കോട്ടിൽ തിരുമേനിയുടെ 206-ാം ഓർമ്മപ്പെരുന്നാൾ


 "സഭാ ജ്യോതിസ്സ് " പരിശുദ്ധ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ മലങ്കര മെത്രാപ്പോലീത്തായുടെ 206-ാം ഓർമ്മപ്പെരുന്നാൾ  ആ പുണ്യപിതാവിന്റെ പേരിൽ മലങ്കരയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ആശ്രമത്തിൽ  നവംബർ 25, 26 തീയതികളിലായി നടത്തപ്പെട്ടു..മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം മെത്രാസനാധിപൻ അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി  മുഖ്യ കാർമ്മികനും അഹമ്മദാബാദ് മെത്രാസനാധിപൻ അഭി.ഡോ.ഗീവർഗീസ് മാർ തെയോഫിലോസ് തിരുമേനി സഹകാർമ്മികനായിരുന്നു. ഇന്ന് നടന്ന വിശുദ്ധ കുർബാനക്ക് അഭി.ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി നേതൃത്വം നൽകി.

അഹമ്മദാബാദ് ഭദ്രാസനതിന്റെ പ്രഥമ മെത്രാസനാധിപനായിരുന്ന അഭി.ഡോ.ഗീവർഗീസ് മാർ യൂലിയോസ് തിരുമേനിയാണ് (ജ്യോതിസ്സ് ആശ്രമാംഗം) ഗുജറാത്ത് - രാജസ്ഥാൻ അതിർത്തിയിൽ ആരവല്ലി പർവ്വത നിരയുടെ താഴ്‌വരയിൽ അബു റോഡിലുള്ള  ഗോത്രവർഗ്ഗ കോളനിയെ പ്രവർത്തന മേഖലയാക്കി,  2019 - ൽ ആശ്രമം സ്ഥാപിച്ചത്. വന്ദ്യ . ഫീലിപ്പോസ് റമ്പാൻ ആശ്രമത്തിന്റെ  മാനേജരായി  പ്രവർത്തിച്ചു വരുന്നു.


ആശ്രമം മാനേജർ വന്ദ്യ . ഫീലിപ്പോസ് റമ്പാൻ,അഹമ്മദാബാദ് ഭദ്രാസന സെക്രട്ടറി ഫാ.ജോർജ്ജ് വർഗ്ഗീസ്, അബു റോഡ് സെൻറ് തോമസ് ഇടവക സഹ വികാരി ഫാ. ഗീവർഗീസ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

Share: