മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മർത്തമറിയം വനിതാസമാജം, അങ്കമാലി ഭദ്രാസനതല ഏകദിന സമ്മേളനം ചാത്തമറ്റം കാർമൽ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപോസ് ഉദ്ഘാടനം നിർവഹിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രസന സെക്രട്ടറി ഫാ. ജോസ് തോമസ് മുഖ്യ പ്രഭാഷണം നടത്തി, വനിതാ സമാജം ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ. ഗീവര്‍ഗീസ് കാപ്പില്‍ അധ്യക്ഷത വഹിച്ചു, ഫാ. A K വര്‍ഗീസ് ഫാ. എല്‍ദോസ് കുര്യാക്കോസ്, ഫാ. C A പൗലോസ്,എന്നിവരും, ഭദ്രസന സെക്രട്ടറി ശ്രീമതി അമ്മിണി റോജി, കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതി സൂസൻ മാത്യു എന്നിവർ നേതൃത്വം നൽകി. ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 160 ഓളം അംഗങ്ങൾ പങ്കെടുത്തു.