ആലപ്പുഴ രൂപതയുടെ സഹായമെത്രാനായി ഡോ. ജയിംസ് ആനാപറമ്പില്‍ അഭിഷിക്തനായി
ആലപ്പുഴ രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായി ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അഭിഷിക്തനായി. അർത്തുങ്കൽ ബസലിക്കയിൽ നടന്ന ചടങ്ങിൽ ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ അധികാര ചിഹ്നങ്ങൾ അണിയിച്ചു. രൂപതയ്ക്ക് കീഴിലെ 73 ദേവാലയങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ ചടങ്ങുകളിൽ പങ്കുകൊണ്ടു. തുടർന്ന് നടന്ന പൊതുസമ്മേളനം ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു
ചടങ്ങുകൾക്ക് മുന്നോടിയായി ബിഷപ്പുമാരെയും വിശിഷ്ട അതിഥികളെയും കുരിശടിയിൽ നിന്ന് അർത്തുങ്കൽ ദേവാലയത്തിലേക്ക് ആനയിച്ചു. ഇതര സഭകളിൽ നിന്ന് ഉൾപ്പടെ 40 ബിഷപ്പുമാരാണ് ചടങ്ങിൽ പങ്കെടുത്തത്. റോമിൽ നിന്നുള്ള പ്രതിനിധി ഫ്രാൻസിസ് മാർപ്പാപ്പയുടെ സന്ദേശം വായിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാൻ ഡോ.സൂസപാക്യമാണ് മെത്രാന്റെ പ്രധാന കർത്തവ്യങ്ങൾ വിവരിച്ചുകൊണ്ട് സുവിശേഷ പ്രഘോഷണം നടത്തിയത്"
Source