OVBS കേന്ദ്ര പരിശീലന ക്യാമ്പ് സമാപിച്ചു
മലങ്കര ഓർത്തഡോക്സ് സഭയുടെ സൺഡേസ്‌കൂൾ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ അവധിക്കാലത്ത് കുട്ടികളുടെ ആത്മീയ-സാമുഖ്യ-വ്യക്തിത്വ വികസനം ലക്ഷ്യമാക്കി നടത്തിവരുന്ന OVBS2018-ലേക്കുള്ള പ്രോഗ്രാമിന്റെ കേന്ദ്ര പരിശീലന ക്യാമ്പ്ഫെബ്രുവരി 9-10 തീയതികളിൽ നടന്നു. സൺഡേസ്‌കൂൾഡയറക്ടർ ജനറൽ ഫാ.ഡോ.റജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഫാ.ഡോ. എം.പി.ജോർജ് ക്യാമ്പിന്റെ ഉത്‌ഘാടനം നടത്തി. OVBS ജനറൽ സെക്രട്ടറി ഡോ.ഐപ്പ് വർഗീസ് പൊടിമറ്റത്തിൽ സ്വാഗതം ആശംസിച്ചു. സൺഡേസ്‌കൂൾ പ്രസ്ഥാനം പബ്ലിക്കേഷൻ ഓഫിസർ പ്രൊഫ. ചെറിയാൻ തോമസ്,OVBS ഡയറക്ടർ ഫാ.മാത്യു കോശി എന്നിവർ പ്രസംഗിച്ചു.ശ്രീ.ബാബു പുതുപ്പള്ളി, ശ്രീ. ജിജോ ചേരിയിൽ ( പത്തനംതിട്ട), ശ്രീ. ജിബു തിരുവല്ല ഫാ.സോജു കോശി (കൊല്ലം), ശ്രീമതി സീനു ബിജേഷ് ( കോട്ടയം), ശ്രീ.സജി കുര്യൻ ( കോട്ടയം) എന്നിവർ പരിശീലകരായിരുന്നു ഫാ. മാത്യു കോശി OVBS 2018 ചിന്താവിഷയമായ 'ദൈവം നമ്മെ മെനയുന്നു' എന്ന എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം നയിച്ചു ഓർത്തഡോക്സ് സഭയുടെ എല്ലാ ഭദ്രാസനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. നോർത്ത്-ഈസ്റ് അമേരിക്കൻ ഭദ്രാസന OVBS ഡയറക്ടർശ്രീമതി മിനി ജോർജ് ക്യാമ്പ് സന്ദർശിച്ച് ആശയങ്ങൾ പങ്കുവച്ചു.