123-ാമത് മാരാമൺ കൺവെൻഷൻ ആരംഭിച്ചു
ഡോ.ഫിലിപ്പോസ് മാർ
ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ മാർത്തോമ്മാ സഭാ
അധ്യക്ഷൻ ഡോ . ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൺവൻഷൻ ഉത്ഘാടനം
ചെയ്തു, സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ .യുയാക്കിം മാർ കുറിലോസ്
അധ്യക്ഷത വഹിക്കുന്നു .തുടർന്ന് ബിഷപ്പ് പീറ്റർ ഡേവിഡ് ഈറ്റൺ (ഫ്ലോറിഡ)
പ്രസംഗിച്ചു.
ഡോ . ഗീവര്ഗീസ് മാർ തിയോഡിഷസ് , ജോസഫ് മാർ ബർണബാസ് ,
തോമസ് മാർ തിമോത്തിയോസ് , ഡോ .ഐസക് മാർ ഫിലിക്സിനോസ് , ഡോ ഏബ്രഹാം മാർ
പൗലോസ് , ഡോ .മാത്യൂസ് മാർ മക്കാറിയോസ് ,
ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് , ഡോ.തോമസ് മാർ തീത്തോസ് , എന്നിവർക്ക് പുറമേ
മന്ത്രിമാർ എം.പിമാർ, എം.എൽ.എ ന്മാർ രാഷ്ട്രിയ, സാമൂഹിക, സംസ്കാരിക
നേതാക്കൾ എന്നിവർ സന്നിഹിതർ ആയിരുന്നു.13 ന് രാവിലെ പത്തിനുള്ള യോഗത്തിൽ
ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപോലിത്തയും 14 ന് രാവിലെ സഭാ
ഐക്യ സമ്മേളനത്തിന് ഡോ. യൂഹന്നാൻ മാർ ക്രിസോസ്റ്റം പ്രഭാഷണം നടത്തും,
ഉച്ചക്ക് രണ്ടിന് സാമൂഹിക തിന്മകൾക്കെതിരെ ബോധവൽക്കരണ സമ്മേളനത്തിൽ
ബിഷപ്പ് ഉമ്മൻ ജോർജ് പ്രസംഗിക്കും , സഭയുടെ ഭക്തിഗാന വിഭാഗത്തിന്റെ
നേതൃത്വത്തിലുള്ള 101 അംഗ ഗായകസംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത്.