Sunday, June 11, 2023

മുളക്കുളം സെന്റ് ജോർജ്ജ് OCYM പരിസ്ഥിതിദിനാചരണം


പെരുവ
: മുളക്കുളം കർമ്മേൽക്കുന്ന് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി നാമക്കുഴി ഗവ.എൽ.പി സ്‌കൂൾ കുട്ടികൾക്ക് ഇടവക വികാരി ഫാ. മഹേഷ് തങ്കച്ചൻ വൃക്ഷതൈകൾ വിതരണം ചെയ്തു. ചടങ്ങിൽ പിറവം മുനിസിപ്പാലിറ്റി കൗൺസിലർ ശ്രീമതി. മോളി വലിയകട്ടയിൽ, സ്കൂൾ H.M ശ്രീമതി. കൃഷ്ണകുമാരി ടി. എൻ, അധ്യാപകരായ അജിമോൾ, ലിൻസിമോൾ, ആന്റോ, യുവജനപ്രസ്ഥാനം സെക്രട്ടറി ശ്രീ. എൽദോസ് തങ്കച്ചൻ, ഇടവക ട്രസ്റ്റി ശ്രീ. തോമസ് എന്നിവർ പ്രസംഗിച്ചു.

Share: