തിരുവല്ല മികവ് സാമൂഹിക നന്മയ്ക്ക് ഉപകരിക്കണമെന്നും മി കവിന്റെ പാതയിലേക്കുള്ള സഞ്ചാരത്തിൽ സമൂഹം നൽകിയ പിന്തുണ പ്രതിഭകൾ മറന്നു പോകരുതെന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ
മികച്ച വിജയം നേടിയ പ്രതിഭ കളെ ആദരിക്കുന്നതിനായി ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തിയ മെറിറ്റ് ഈവനിങ് ഉദ്ഘാടം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. റെജി മാത്യു മുഖ്യസന്ദേശം നൽകി.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നിധിൻ കെ.ബിജു കുറ്റിക്കണ്ടത്തിൽ, ജോയൽ എബ്രഹാം മുണ്ടകക്കുളത്ത്, പത്താം ക്ലാസ് മുതൽ സർവകലാശാല തലം വരെ ഉന്നത വിജയം നേടിയവർ, കലാ കായിക രംഗങ്ങളിൽ മികവ് തെളിയിച്ചവർ എന്നിവരെ അനുമോദിച്ചു. പ്ർര പ്രസംഗിച്ചു.
തെളിയിച്ചവർ എന്നിവരെ അനു
ഭദ്രാസന സെക്രട്ടറി ഫാ.അല ക്സാണ്ടർ ഏബ്രഹാം, ഫാ.ഡോ മാത്യൂസ് ജോൺ മനയിൽ, വർ ഗീസ് പി.തോമസ്, പിആർഒ മത്തായി ടി.വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ ബാബുക്കുട്ടി ആൻഡ്രൂസ്, ഫാ. സി.വി.ഉമ്മൻ, ജോ ഇലഞ്ഞിമൂട്ടിൽ, എബി തോമസ്, തോമസ് മണലേൽ, ജോൺ മാത്യു എന്നിവർ പ്രസംഗിച്ചു.