തിരുവല്ല. സർവരെയും കരുതുന്ന അതിർവരമ്പുകളില്ലാത്ത പ്രവർത്തനങ്ങളിലൂടെയാണ് സാർവത്രിക മാനവികത ഉയർത്തിപ്പിടിച്ച് പ്രസ്ഥാനമായി വൈഎംസിഎ വളർന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർ ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. വൈഎംസിഎ ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന എക്യുമെനിക്കൽ അസംബ്ലിയും സ്ഥാപക ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മറ്റുള്ളവരെ കരുതുന്നതിലും അവർക്കുവേണ്ടി ജീവിക്കുന്നതിലും ആനന്ദം കണ്ടെത്തണം. ലഹരി ഉൾ പ്പെടെയുള്ള സാമൂഹിക തിന്മകൾ ക്കെതിരെ പോരാടണം. ലോകജന തയുടെ മൂന്നിൽ ഒരു ഭാഗം പട്ടിണി നേരിടുമ്പോൾ അവർക്കൊപ്പം നിൽക്കാൻ സാമൂഹിക പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും ബാവാ പറഞ്ഞു.
ദേശീയ പ്രസിഡന്റ് വിൻസന്റ് - ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പ്രഭാഷണം നടത്തി. ബിഷപ് ഡോ. മലയിൽ സാ ബു കോശി ചെറിയാൻ എക്യുമെനിക്കൽ സന്ദേശവും ദേശീയ ട്രഷറർ റെജി ജോർജ് സ്ഥാപക ദിന സന്ദേശവും നൽകി. മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബഞ്ചമിൻ കോശിയെ ആദരിച്ചു. റീജനൽ ചെയർമാൻ ജോസ് നെറ്റിക്കാടൻ, തിരുവല്ല വൈഎംസിഎ പ്രസിഡന്റ് ഷിബു പുതുക്കേരിൽ, തിരുവല്ല സബ് റീജൻ ചെയർമാൻ ലിനോജ് ചാക്കോ, ജനറൽ കൺവീനർ ജോജി പി.തോ മസ്,ഫാ. ഷൈജു കുര്യൻ, ഡോ. റോയ്സ് മല്ലശേരി, വർഗീസ് ടി.മ ങ്ങാട് എന്നിവർ പ്രസംഗിച്ചു.