പത്തനംതിട്ട: ഇന്ത്യയുടെ വിവിധയിടങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭരണഘടന നൽകുന്ന മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണ് മണിപ്പൂരിൽ നടക്കുന്ന വംശീയഹത്യ, ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ സംഘടിതമായി നടക്കുന്ന ഗൂഢാലോചനകൾക്കും ആക്രമണങ്ങൾക്കും പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, വൈസ് പ്രസിഡന്റ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. ജോഷ്വ മാർ നിക്കോദിമോസ് തുടങ്ങിയവർ പ്രസംഗിച്ചു.
നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ റൂബി ജൂബിലിയാ ഘോഷം ഒക്ടോബർ 29ന് 3ന് നടത്താൻ യോഗം തീരുമാനിച്ചു.