കൊച്ചി: മണിപ്പുർ കലാപത്തിൽ ക്രൈസ്തവർ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ വൈമുഖ്യം കാണി ക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉദാസീനത കുറ്റകരമാണെന്നു മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സിറോ മലബാർ സഭ പ്രത്യേക സിനഡ് സമ്മേളനം മൗ ണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഫർസോൺ വിഷയ ത്തിൽ സുപ്രീംകോടതി വിധിക്കു ശേഷവും കർഷകരുടെ ആശങ്ക കൾ പരിഹരിക്കപ്പെടാതെ നിൽ ക്കുന്നുവെന്നതു സംസ്ഥാന സർ ക്കാർ മനസ്സിലാക്കണം. കൃഷിഭൂ മിയിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾ കർഷകന്റെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിട്ടും കർഷകനെ സംരക്ഷിക്കുന്ന നയങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏകീകൃത കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണു സിനഡിന്റെ പ്രത്യേക സമ്മേളനം ചേരുന്നത്. വെള്ളിയാഴ്ചയാണ് സമാപനം
മാർ ജോസഫ് പൗവത്തിലി ന്റെ സേവനങ്ങളെയും ധീരമായ നേതൃത്വത്തെയും മേജർ ആർച്ച് ബിഷപ് അനുസ്മരിച്ചു.
സിനഡിലെ നവാഗതരായ മെൽബൺ രൂപതാധ്യക്ഷൻ മാർ ജോൺ പനന്തോട്ടത്തിലെയും മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരമംഗലത്തെയും സ്വാഗതം ചെയ്തു.