Monday, May 15, 2023

സൺഡേ സ്കൂൾ പ്രസ്ഥാനം കോട്ടയം ഭദ്രാസന വാർഷികം



പാമ്പാടി.  തലമുറകളെ കാലഘട്ടത്തിന്റെ തിന്മകളിൽ നിന്നും പൈശാചിക പ്രവർത്തനങ്ങളിൽ നിന്നും രക്ഷിക്കാൻ സൺഡേ സ്കൂൾ അധ്യാപകരും മാതാപിതാക്കളും ജാഗരൂകരാകണമെന്ന് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാ നോൻ മാർ ദിയസ്കോറസ് പ ഞ്ഞു. സൺഡേ സ്കൂൾ പ്രസ്ഥാ നത്തിന്റെ കോട്ടയം ഭദ്രാസന വാർഷികം കാനം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ. കുര്യാക്കോസ് മാണി അധ്യക്ഷത വഹിച്ചു. സഭാതലത്തിൽ വേദ വിജ്ഞാനിയായി തിരഞ്ഞെടുത്ത അനുഗ്രഹ ബേബി പോൾ, അഖില മലങ്കര റാങ്ക് ജേതാ ക്കൾ, സോണൽ. സഹപാഠ്യ മത്സര വിജയികൾ, ഭദ്രാസന തല കലാമത്സര വിജയികൾ, വിവിധ ട്രോഫികൾ നേടിയ സൺഡേ സ്കൂളുകൾ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. ഫാ. ലെൻസൺ സ്കറിയ, ഭദ്രാസന ഡയറക്ടര്‍ വിനോദ് എം.സഖറിയ, വികാരി ഫാ.സി.എ.വർഗീസ് സെക്രട്ടറി ബേബി കുര്യാക്കോസ്, വി.എം.ജോൺ, ഹെഡ്മാസ്റ്റർ മിനി ഷാജി എന്നിവർ പ്രസംഗിച്ചു. 

Share: