Friday, January 11, 2019

St.Thomas Fellowship "Sneha Samgamam" of Thiruvanthapuram Diocese of Orthodox Church

St.Thomas Fellowship "Sneha Samgamam" of Thiruvanthapuram Diocese of  Malankara Orthodox Syrian  Church

മലങ്കര ഓർത്തഡോക്സ്‌ സഭ തിരുവനന്തപുരം ഭദ്രാസനത്തിന്റെ കീഴിലുള്ള സെൻറ് തോമസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്തുമസ്-പുതുവത്സര സ്നേഹ സംഗമം തുടർച്ചയായ പന്ത്രണ്ടാം വർഷവും ഭംഗിയായി നടത്തപ്പെട്ടു. രാഷ്ട്രീയം, മാധ്യമം, സാംസ്കാരികം തുടങ്ങിയ വിവിധ മേഖലകളിൽ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെട്ട പ്രൌഡഗംഭീര സംഗമത്തില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കുടുംബ സമേതം മുഖ്യാതിഥിയായി പങ്കു ചേർന്നു



ഫെലോഷിപ്പ്  പ്രസിഡന്റ് മലങ്കര ഓർത്തഡോൿസ്‌ സഭ തിരുവനന്തപുരം ഭദ്രാസനാധിപൻ  ഡോ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ   അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്വാമി ഗുരുരത്നം ജ്ഞാന തപസ്‌വിവലിയപള്ളി ചീഫ് ഇമാം അബ്ദുൽ ഗഫാർ മൗലവി, സി എസ് ഐ ബിഷപ് ധർമരാജ്  രസാലം, മന്ത്രിമാരായ  കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ സന്ദേശങ്ങൾ നൽകി. സഭാ വൈദീക ട്രസ്റ്റി ഫാ ഡോ എം ഓ ജോൺ ഒറ്റവാക്കിൽ നന്ദി അർപ്പിച്ചു.

അസ്സോസ്സിയേഷന്‍ സെക്രട്ടറി  ബിജു ഉമ്മൻ ആദ്ധ്യാത്മിക നേതാക്കളായ ഡോ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലിത്താ, ബിഷപ്പ് ജോർജ് ഈപ്പൻ, ഭീമാ  പള്ളി ചിഫ് ഇമാം പാളയം ഇമാം ഷുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാൾ, സാൽവേഷൻ ആർമി ചീഫ് കേണൽ കമാൻഡർ നിഹാൽ ഹിത്‌റോച്ചി

മന്ത്രി ഇ പി ജയരാജൻ എംഎൽഎ മാരായ സി ദിവസവും ദിവാകരൻ, കെ മുരളീധരൻ, വി എസ് ശിവകുമാർ, ഗവ മിഷൻ  കോർഡിനേറ്റർ ചെറിയാൻ ഫിലിപ്, കെ ടി ഡി സി  ചെയർമാൻ എം വിജയകുFമാർ, തിരുവനന്തപുരം മേയർ വി കെ പ്രശാന്ത്, സി പി ഐ ജനറൽ സെക്രട്ടറി കാനം ‌ രാജേന്ദ്രൻ, രാഷ്ട്രീയ നേതാക്കളായ പന്യൻ രവീന്ദ്രൻ, കെ പ്രകാശ് ബാബു,  പി പി മുകുന്ദൻ, എം എസ് ശിവകുമാർ, പന്തളം സുധാകരൻ, ജോസഫ് എം പുതുശ്ശേരി തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍   

പെരുമ്പടവം ശ്രീധരൻ, അടൂർ ഗോപാലകൃഷ്ണൻ, റോസ് മേരി, ജോൺ സാമുവേൽ  തുടങ്ങിയ സാഹിത്യ സാംസ്കാരിക പ്രമുഖര്‍.

ഡോ ബിജു ജേക്കബ് ഐ എ & എ എസ് , മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥരായ പി എച്ച് കുര്യൻ, അജിത് പട്ടേൽ, ഡോ ബാബു പോൾ, സാജൻ പീറ്റർ. മുന്‍ അംബാസഡര്‍ ടി പി ശ്രിനിവാസന്‍ തുടങ്ങിയ ഐഎഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍,  കേരളാ യുണിവേര്‍സിറ്റി വൈസ് ചാന്‍സലര്‍ വി.പി. മഹാദേവന്‍ പിള്ള, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.തോമസ്‌ മാത്യു, ഡോ.ജയിംസ് ജോസഫ്, ഡോ.ജാന്‍സി ജെയിംസ്.

ഫാ. മാത്യു എബ്രഹാം, കെ.ജി.മാത്യു, ബാബു പാറയില്‍,സൈമണ്‍ കൊമ്പശ്ശേരി, ഫാ.സാമുവേല്‍ മാത്യു, ബിനില്‍ മാത്യു, വര്‍ക്കി ജോണ്‍ തുടങ്ങി സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ മറ്റു രാഷ്ട്രീയ സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share: