മലങ്കര ഓർത്തഡോക്സ് സഭയുടെ തിരുവനന്തപുരം കാരുണ്യ സന്യാസിനി സമൂഹാഗം REV. SR. HANNAH (P. I. Kunjunjamma) 85 വയസ്സ് കർത്താവിൽ നിദ്രപ്രാപിച്ചു.
വിദേശജോലി (ദോഹ) ഉപേക്ഷിച്ച് കങ്ങഴ പുലിപ്ര വീട്ടിൽ പി.ഐ. കുഞ്ഞുകുഞ്ഞമ്മ -
"സിസ്റ്റർ ഹന്ന" എന്ന പേരിൽ സന്യാസവൃതം സ്വീകരിച്ചു.
തന്റെ ആയുസും ആരോഗ്യവും സമ്പത്തും മുഴുവനായി ക്യാൻസർ രോഗികൾ, അനാഥർ, നിരാലംബർ, തുടങ്ങിയവരുടെ ക്ഷേമത്തിനായി മാറ്റി വെച്ചു.
സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന അനേകരുടെ പഠനത്തിനും ജോലിക്കും വിവാഹത്തിനും സഹായിയായി.
കാരുണ്യ ഗൈഡൻസ് സെൻറർ -- വിശ്രാന്തി ഭവൻ എന്നിവയുടെ ആരംഭകാലം മുതലുള്ള പ്രവർത്തകയായിരുന്നു ആദരണീയയായ സിസ്റ്റർ ഹന്ന.
സിസ്റ്റർ ഹന്നായുടെ ഭൗതികശരീരം 15-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണി മുതൽ ശ്രീകാര്യം കട്ടേലയിലുള്ള കാരുണ്യ വിശ്രാന്തി ഭവനിൽ പൊതു ദർശനത്തിനുണ്ടാവും.
16-ന് രാവിലെ വി.കുർബ്ബാനക്ക് ശേഷം അഭി. തിരുമേനിമാരുടെ കാർമ്മികത്വത്തിൽ 10.30 ശവസംസ്കാരത്തിന്റെ സമാപന ശുശ്രൂഷയും നടത്തപ്പെടും.