Wednesday, January 9, 2019

മുന്നോക്ക സംവരണത്തെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നു:ഫാ. എം ഓ ജോണ്‍

downloadമുന്നാക്ക സംവരണ നിയമഭേദഗതി നിലവിൽ വരുന്നതിന്റെ ഭാഗമായി സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ഭേദഗതി നിയമം നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ മലങ്കര ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നതായി വൈദിക ട്രസ്റ്റി റവ. ഫാ. ഡോ. എം. ഒ. ജോൺ അറിയിച്ചു.
സാമൂഹ്യനീതി നടപ്പാക്കാനുള്ള നടപടിയിലെ ഒരു നൂതന കാല്‍വെയ്പായി അണ് നിയമനിര്‍മ്മാണത്തെ മലങ്കര സഭ നേതൃത്വം കാണുന്നത്. ഇതിനെ പിന്തുണച്ച എല്ലാ രാഷ്ട്രീയ കക്ഷികളെയും മലങ്കര സഭയുടെ പേരിൽ വൈദിക ട്രസ്റ്റീ അഭിനന്ദിച്ചു.
Share: