Thursday, July 13, 2017

ക്രിസ്ത്യൻ മാനേജ്മെന്റുകൾ നഴ്സുമാരുടെ വേതനം വർധിപ്പിക്കണം: ഡോ. ഡി.ബാബു പോൾ


Image result


തൃശൂർ ∙ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ സർക്കാർ തീരുമാനത്തിനു കാത്തുനിൽക്കാതെ നഴ്‌സുമാരുടെ വേതനം വർധിപ്പിച്ചു നൽകാൻ തയാറാകണമെന്നു മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ഡി.ബാബു പോൾ. തൃശൂർ പ്രസ് ക്ലബിൽ വിക്ടർ ജോർജ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രൈമറി സ്‌കൂൾ അധ്യാപകരുടെയോ എൽഡി ക്ലാർക്കിന്റെയോ ശമ്പളമെങ്കിലും നഴ്‌സുമാർക്കു നൽകണം. ഇരുപതിനായിരത്തിനു മുകളിൽ ശമ്പളം ഉറപ്പാക്കി മാതൃക കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് സന്തോഷ് ജോൺ തൂവൽ അധ്യക്ഷത വഹിച്ചു.
തൃശൂർ ∙ ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ സർക്കാർ തീരുമാനത്തിനു കാത്തുനിൽക്കാതെ നഴ്‌സുമാരുടെ വേതനം വർധിപ്പി...

Read more at: http://www.manoramaonline.com/news/kerala/2017/07/12/09-tcr-babu-paul-on-nurses-issue.html
Share: