Saturday, November 15, 2025

മലങ്കര ഓർത്തഡോക്സ് സഭബോംബെ ഭദ്രാസന സംഗമം പരുമലയിൽ



 പരുമല: മലങ്കര ഓർത്തഡോക്സ് സഭ ബോംബെ ഭദ്രാസനത്തിൻ്റെ സുവർണ ജൂബിലിയുടെ ഭാഗമായി ജനുവരി 14നു രാവിലെ 7 മുതൽ 3.30 വരെ പരുമല സെമിനാരി അങ്കണത്തിൽ ബോംബെ ഓർത്തഡോക്സ് സംഗമം നടത്തും. പൊതുസമ്മേളനത്തിൽ മലങ്കര സഭയിലെ വലിയ മെത്രാപ്പൊലിത്ത കുര്യാക്കോസ് മാർ ക്ലിമ്മീസിനെ ആദരിക്കും. എഴുത്തുകാരൻ ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തും.


ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിൻ്റെ മേൽനോട്ടത്തിൽ വർഷങ്ങളായി നടന്നുവരുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജൂബിലിയുടെ ഭാഗമായി മറ്റു മതക്കാർക്കായി നടപ്പാക്കാൻ തീരുമാനിച്ചു. സംഗമത്തിന്റെ ഭാഗമായി കേരളത്തിലുള്ള 10 പേർക്കു വിവാഹ ധനസഹാസഹായവും 7 പേർക്ക് ഭാവന നിർമ്മാണ സഹായവും 10 പേർക്കു തയ്യൽ മെഷീനുകളും 100 പേർക്കു ഡയാലിസിസ് കിറ്റുകളും വിതരണം ചെയ്യും. 


ആലോചനായോഗത്തിൽ ബോംബെ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് അധ്യക്ഷത വഹിച്ചു.


കമ്മിറ്റി ഭാരവാഹികളായി ജോൺ മാത്യു വെങ്ങാഴിയിൽ, മലങ്കര സഭാ മാനേജിങ് കമ്മിറ്റി മെംബർ ബിജു കെ.വർഗീസ്, ബിജു ഏബ്രഹാം, എം.ടി.മോനച്ചൻ, കോശി മാത്യു. പി.ടി.ഏബ്രഹാം, സണ്ണി ഫിലിപ്പ്, നൈനാൻ കെ. മാത്യു, എം.വി.ഏബ്രഹാം പുളിമ്പള്ളിൽ എന്നിവരെ തിരഞ്ഞെടുത്തു.

Share: