![]() |
| കോപ്റ്റിക് ഓർത്തഡോക്സ് സഭാ തലവൻ പോപ്പ് തവാദ്രോസ് രണ്ടാ മനുമായി ഓർത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൂടിക്കാഴ്ച നടത്തിയപ്പോൾ. |
ലോകസമാധാനത്തിനായി ക്രൈസ്‌തവ സഭകൾ ഇടപെടാൻ ആഹ്വാനം
കയ്റോ: കോപ്റ്റിക് ഓർത്തഡോക്സ് സഭാധ്യക്ഷൻ പോപ്പ് തവാദ്രോസ് രണ്ടാമനും മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും തമ്മിൽ കൂടിക്കാഴ്ച നടത്തി.
ഓറിയന്റ്റൽ ഓർത്തഡോക്സ് കുടുംബത്തിലെ രണ്ട് സഹോദരീസഭകൾ തമ്മിലുള്ള പരസ്പര സഹകരണത്തിനു കൂടിക്കാഴ്ച ഏറെ സഹായകരമായതായി ഓർത്തഡോക്സ് സഭാ നേതൃത്വം അറിയിച്ചു. ലോകമാകെ അശാന്തി പടരുന്ന കാലത്തു ക്രൈസ്‌തവസഭകൾക്ക് ഒട്ടേറെ സാമൂഹിക ഇടപെടലുകൾ നടത്താനാകുമെന്നു യോഗം വിലയിരുത്തി.
സമാധാനത്തിലേക്കുള്ള വാതിൽ മലങ്കര സഭ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നു പോപ്പിനെ അറിയിച്ചു. ഏബ്രഹാം മാർ സ്തേഫാനോസ്, ഫാ. അശ്വിൻ ഫെർണാണ്ടസ്, സഭാ വർക്കിങ് കമ്മിറ്റിയംഗം ജേക്കബ് മാത്യു (ദുബായ്), ഫാ. ഗീവർഗീസ് ജോൺസൺ എന്നിവരും പരിശുദ്ധ ബാവായ്ക്കൊപ്പമുണ്ടായിരുന്നു


