Tuesday, January 21, 2025

വയലേലകൾ പാടും കുട്ടിക്കർഷകരുടെ വിജയഗാഥ



 പെരുമ്പാവൂർ: കൃഷിക്ക് വളക്കൂറുള്ള മലയാറ്റൂർ മലഞ്ചെരുവിന്റെറെ മണ്ണിൽ വേരുറച്ച കാർഷിക സംസ്കാരവും പൈതൃകവും ദൃഢപ്പെടുത്തുകയാണ് കോടനാട് ബസേലിയോസ് മാർ ഔഗേൻ പബ്ലിക് സ്കൂ‌ൾ. കാർഷിക വിദ്യാഭ്യാസത്തിന് പുതിയ പദ്ധതികൾ നടപ്പാക്കി മാനേജ്മെന്റ് കുട്ടികളെ പ്രാപ്തരാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങ ളായി നെല്ല്, തിന, മരച്ചീനി, മരത്തോണി നെല്ല് എന്നിവയുൾപ്പെടെ വിവിധ വിളകൾ വിദ്യാർത്ഥികൾ വിജയകരമായി കൃഷി ചെയ്യുന്നുണ്ട്.


ചേറിൽ വിളയുന്ന നെല്ലിൻ്റെ പ്രാധാന്യത്തെ കുറി ച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിൻ്റെ കാർഷികയാത്ര ആരംഭിച്ചത്. മണ്ണൊരുക്കൽ, വിത്ത് തെരഞ്ഞെടുപ്പ്, കുരുപ്പിക്കൽ, ജലസേചനം, കള പറിക്കൽ, വള പ്രയോഗം, കീടപ്രതിരോധം തുടങ്ങി വിളവെടുപ്പ് വരെ കുട്ടികൾ മുൻപന്തിയിൽ നിന്ന് ചെയ്തുവരുന്നു. പരിചയസമ്പന്നരായ കർഷകരുടെ നിരന്തര സന്ദർശനവും നിർദ്ദേശങ്ങളും അവർക്ക് പ്രചോദനമായി. അരിവാൾ ഉപയോഗിച്ച് പരമ്പരാഗതരീതിയിൽ കുട്ടികൾ നെല്ലുകൊയ്യുന്നത് രക്ഷിതാക്ക ൾക്കും വേറിട്ട അനുഭവമായി.


ജീവിതശൈലി രോഗങ്ങൾ മൂലമുണ്ടാകുന്ന ആ രോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായ ചെറു ധാന്യങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി തിന, കൂവരവ്, ചാമ, കുതിരവാലി, റാഗി, ചോളം തുടങ്ങിയവ രണ്ടാം വർഷം കൃഷിയിറക്കി.


വിവിധയിനം മില്ലറ്റുകളുടെ കൃഷിരീതി, വളപ്രയോഗം, വിളവെടുപ്പ് എന്നിവയോടൊപ്പം ഇവയുടെ പ്രതിരോധശേഷിയും പോഷക ഗുണങ്ങളും കുട്ടികൾ തൊട്ടറിഞ്ഞു. മരച്ചീനി കൃഷിയിലൂടെ പരമ്പരാഗത ഭക്ഷണത്തിൻ്റെ വൈവിധ്യവും വിപണനത്തിലും പ്രാവീണ്യം നേടി.


2014ൽ വയനാട്ടിലെ പാരമ്പര്യ കർഷകൻ സുനിൽകുമാറുമായി സഹകരിച്ച് പൈതൃക നെല്ലിനമായ മരത്തൊണ്ടി കൃഷി ചെയ്തു. പുരയിട കൃഷി യുടെ സമാനമായ സ്‌കൂൾ മുറ്റത്തെ കൃഷി സംരംഭം നാഗരിക കൃഷി രീതികൾക്ക് മാതൃകയാണ്. ടെറസ് വരാന്ത പരമാവധി പ്രയോജനപ്പെടുത്തുന്നത് എങ്ങനെയെന്ന് കുട്ടികൾ കണ്ടറിഞ്ഞ് പ്രചരിപ്പിച്ചു. ഇതിലൂടെ വിദ്യാർഥികളുടെയും ജീവനക്കാരുടെയും ഇടവേളകൾ ഫലപ്രദമായി വിനിയോഗിക്കാനായി. പഴങ്ങൾ, പച്ചക്കറികൾ, ഔഷധസസ്യങ്ങൾ വളർത്തി ചെറുകിട കൃഷിയുടെ സാധ്യത മനസിലാക്കി. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യത കൃഷിയിൽ വിജയകരമായി പ്രയോജനപ്പെടുത്തുന്നതിന് ഡ്രോൺ ഉപയോഗപ്പെടുത്തുന്നു.


വിദ്യാർഥികൾക്കും പ്രാദേശിക കർഷകർക്കുമായി സംഘടിപ്പിച്ച ഡ്രോൺ ഉപയോഗ പരിശീലന ത്തിലൂടെ കൃത്യമായ കൃഷി വിള നിരീക്ഷണം, വിളവ് ഉത്തമീകരണം, മരുന്ന് തളിക്കൽ, വളം നൽകൽ എന്നിവക്കുള്ള പാഠമായി. ജൈവവളങ്ങളായ ഫിഷ് അമിനോ ആസിഡ്, മുട്ട അമിനോ ആസിഡ്, ജീവാണുവളം എന്നിവ നിർമിക്കുന്നതിന് ഇതിനോടകം കുട്ടികൾ സ്വയം പര്യാപ്തരായിട്ടുണ്ട്.

Share: