കോട്ടയം: സ്ഥിരം സർവീസാക്കി മാറ്റിയ എറണാകുളം വേളാങ്കണ്ണി ട്രെയിനിന്റെ സർവീസ് നാളെ മുതൽ.
തിങ്കൾ, ശനി ദിവസങ്ങളിൽ എറണാകുളത്തു നിന്നു ഉച്ചയ്ക്കു ഒന്നിന് പുറപ്പെടുന്ന ട്രെയിൻ (16361) പിറ്റേദിവസം രാവിലെ 5.30നു വേളാങ്കണ്ണിയിൽ എത്തും
തിരികെയുള്ള സർവീസ് (16362) ചൊവ്വ, ഞായർ ദിവസങ്ങളിലായിരിക്കും.
വേളാങ്കണ്ണിയിൽനിന്ന് വൈകിട്ട് 6.40ന് യാത്ര തിരിക്കുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 11.40ന് എറണാകുളം ജംങ്ഷനിൽ എത്തിച്ചേരും
എറണാകുളത്തുനിന്ന് ചെങ്കോട്ട, രാജപാളയം, വിരുദുനഗർ, നാഗപട്ടണം വഴിയാണ് ട്രെയിൻ വേളാങ്കണ്ണിയിലേക്ക് സർവീസ് നടത്തുക
എറണാകുളം-വേളാങ്കണ്ണി ദ്വൈവാര എക്സ്പ്രസ് ട്രെയിനിന് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.