കോട്ടയം : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോട്ടയം ഭദ്രാസന വാർഷികം 2023 ജൂൺ 11ന് ഉച്ചയ്ക്ക് 2മണിക്ക് മീനടം സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് ഉദ്ഘാടനം ചെയ്യും.
യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. അലക്സ് തോമസ് അധ്യക്ഷത വഹിക്കും. വൈകിട്ട് 4.30നു ക്ലാസ്.
ജൂൺ 10ന് വൈകിട്ട് 3മണിക്ക് പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കബറിടത്തിൽനിന്നു വാഹനഘോഷയാത്ര ആരംഭിക്കും.