Thursday, January 19, 2023

നവജ്യോതി മോംസ് കോട്ടയം ഭദ്രാസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു



കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വനിതാ ശാക്തീകരണ പ്രസ്ഥാനമായ നവജ്യോതി മോംസിന്റെ ഭദ്രാസന തലത്തിലെ പ്രവർത്തനങ്ങൾ പ്രസിഡൻറ് അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത വടക്കൻ മണ്ണൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ ഉദ്ഘാടനം ചെയ്തു.


എളിയവരെ ആദരിക്കുകയും സഹായിക്കുകയും ചെയ്യുക എന്നത് ക്രൈസ്തവ ധർമ്മമാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. സഭയിലും സമൂഹത്തിലും സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വനിതകളെ ശക്തികരിക്കുന്നതിൽ നവജ്യോതി മോംസിന് മുഖ്യ പങ്കുവഹിക്കാൻ ആകും എന്നും മെത്രാപ്പോലീത്ത പറഞ്ഞു.


ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ.തോമസ് മാത്യു അധ്യക്ഷത വഹിച്ചു.


വികാരി

ഫാ. ആൻഡ്രൂസ് ടി. ജോൺ, കേന്ദ്ര ഡയറക്ടർ ഡോ. സിബി തരകൻ, ഭദ്രാസന അനിമേറ്റർ ശ്രീമതി തങ്കമ്മ ജോർജ്, ഭദ്രാസന ഡയറക്ടർ ശ്രീ. ജോസ് തോമസ്, ഗ്രൂപ്പ് കോഡിനേറ്റർ ശ്രീമതി മിനി ഷിബു, ശ്രീമതി മറിയാമ്മ മാത്യു, ശ്രീമതി ജയ സണ്ണി, ശ്രീമതി ജീമോൾ എന്നിവർ പ്രസംഗിച്ചു.


പ്രതിഭ കറി പൗഡറിന്റെ വിതരണ ഉദ്ഘാടനം ട്രസ്റ്റി ശ്രീ കെ.എം വർഗീസിന് നൽകിക്കൊണ്ട് ഇടവക  മെത്രാപോലീത്ത നിർവഹിച്ചു.


ഗ്രൂപ്പ് പ്രസിഡണ്ടുമാരായ ഫാ. ഇട്ടി കെ. തോമസ്, ഫാ. തോമസ് ചെറിയാൻ, ഫാ. ജോൺ എബ്രഹാം, ഫാ. കെ.സി ഫിലിപ്പോസ്, ഫാ. സക്കറിയ ജോർജ്, ഫാ. അഞ്ജിത്ത് തോമസ്, ഫാ. കുര്യാക്കോസ് കുര്യാക്കോസ്, ഫാ.ജേക്കബ് ഫിലിപ്പോസ് എന്നിവരും ഗ്രൂപ്പ് കോഡിനേറ്റർമാരും നേതൃത്വം നൽകി.


കുട നിർമ്മാണത്തിൽ പ്രവർത്തകർക്ക് പരിശീലനം നൽകി.


ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നായി 160 പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു.

Share: