മലങ്കര ഓർത്തഡോൿസ് സഭയുടെ 1989-1994 കാലഘട്ടത്തിൽ അസോസിയേഷൻ സെക്രട്ടറിയായിരുന്ന അന്തരിച്ച കളമശ്ശേരി മുട്ടത്തോട്ടില്‍ M T പോളിന്റെ (87) സംസ്കാരം ഇന്ന് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഏലൂര്‍ മാര്‍ ഗ്രീഗോറിയോസ് പള്ളിയില്‍ നടത്തി. കോട്ടയം പുന്നാപറമ്പില്‍ കുടുംബാംഗമായ ഗ്രേസിയാണ് ഭാര്യ. തങ്കം, സൂസന്‍ എന്നിവര്‍ മക്കളും ആലുവാ എവരത്തു കിഴക്കേതില്‍ അജിത്ത് മരുമകനുമാണ്.
1974 മുതൽ 2007 വരെ തുടർച്ചയായി 30 വര്‍ഷം മലങ്കര ഓർത്തഡോൿസ് സഭാ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു.
1985മുതല്‍ 1989 വരെ ഏലൂർ, ഇന്ത്യൻ അലൂമിനിയം കമ്പനി യുടെ വർക്സ് മാനേജർ ആയിരുന്നപ്പോൾ ഒട്ടേറെ ചരിത്രപരമായ തീരുമാനങ്ങള്‍ അദ്ദേഹം നടപ്പിലാക്കി. കമ്പനിയില്‍ ആദ്യമായി വനിതകള്‍ക്ക് ജോലി നല്‍കുന്നതിനു കരാര്‍ ഉണ്ടാക്കിയതും, ആദ്യമായി ട്രേഡ് യുണിയനുകളുടെ ഹിതപരിശോധന നടത്തിയതും ഇക്കാലത്താണ്.
സിഐഐ പ്രസിഡന്‍റ്, കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ്, എച്ച്ടി ആന്‍ഡ് ഈഎച്ച്ടി കണ്സല്‍വേറ്റിവ് കൌണ്‍സില്‍ അംഗം, പ്രൊഡക്ടിവിടി കൌണ്‍സില്‍ പ്രസിഡന്റ്, ഇ ബാലാന്ദന്‍ കമ്മീഷന്‍ ടെക്നിക്കല്‍ അഡ്വൈസര്‍, നാഷണല്‍ സേഫ്ടി കൌണ്‍സില്‍ കേരള ചാപ്ടര്‍ ചെയര്‍മാന്‍ എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.