വയനാട്: കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി വയനാട്ടിലെ പ്രധാന ആദിവാസി വിഭാഗമായ
അടിയാർ വിഭാഗത്തോട് സുവിശേഷം പറഞ്ഞ തിരുനെല്ലി അപ്പപ്പാറ കൊട്ടിയൂർ
കോളനിയിലെ ചേകാടി ട്രൈബൽ മിഷൻ സഭാംഗം കുറുമാട്ടി അമ്മച്ചി (100) ഒക്ടോബർ 20
ശനിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭർത്താവ് പരേതനായ ചെലുവൻ. മക്കൾ: മല്ലിക, കാളൻ, രാഘവൻ, കാളി, പെരുമാൾ, മായ, ഷീല, വിജയൻ (സുവിശേഷ പ്രവർത്തകൻ ).
35 വർഷത്തിന് മുമ്പെ രക്ഷിക്കപ്പെട്ട് സത്യ സുവിശേഷത്തിലേക്ക് വന്ന പരേതയുടെ ജീവിതം അനേക്കർക്ക് മാതൃകയാണ്. ദീർഘദൂരം കാൽനടയായി സഞ്ചരിച്ച് മിക്ക കോളനികളിലും മറ്റും സുവിശേഷം അറിയിച്ചിട്ടുണ്ട്.
ഒട്ടേറെ പ്രതിസന്ധിയിലൂടെ ക്രിസ്തീയ ജീവിതം നയിച്ച കുറുമാട്ടി അനേകരെ ക്രിസ്തുവിലേക്ക് നയിച്ചിട്ടുണ്ട്. ലാളിത്യവും സൗമ്യതയും കൊണ്ട് നാട്ടുകാർക്ക് പ്രിയങ്കരിയായ പരേതയുടെ ജീവിതം അനേകർക്ക് മാതൃകയായിരുന്നു.
സംസ്കാര ശുശ്രൂഷ ഒക്ടോബർ തിങ്കളാഴ്ച്ച 22 ന് രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ട്രൈബൽ മിഷന്റെ ആഭിമുഖ്യത്തിൽ തൃശിലേരിയിലെ സെമിത്തേരിയിൽ പാസ്റ്റർ ബോധിയുടെ നേതൃത്വത്തിൽ സംസ്കരിക്കും.