ഒരുനാടോടികഥ
സ്തുതിപാഠകർ സൃഷ്ടിക്കപ്പെടുമ്പോൾ
സ്തുതിപാഠകർ സൃഷ്ടിക്കപ്പെടുമ്പോൾ
🤴🏻🏻♂🏻♂🏻♂🏻♂🤴🏻
ഒരിക്കൽ ഒരിടത്തു ഒരു രാജാവ് ഉണ്ടായിരുന്നു. രാജാവിന് ഒരു ആഗ്രഹം ഉണ്ടായി തന്റെ ഉദ്യാനത്തോട് ചേർന്ന് ആധുനിക രീതിയിലുള്ള ഒരു പുതിയ കൊട്ടാരം പണികഴിപ്പിക്കണം എന്ന്. മന്ത്രിയോടും, കൊട്ടാരം ശില്പിയോടും, പണ്ഡിതരോടുമൊക്കെ ഇതിനെ പറ്റി സംസാരിച്ചു. അവർ ആരും രാജാവിന്റെ ആശയത്തെ പൂർണ്ണമായി പിന്തുണച്ചില്ല. വളരെ മനോഹരമായ കൊട്ടാരം ഉള്ളപ്പോൾ തന്നെ മറ്റൊന്ന് കൂടി അനാവശ്യമാണെന്ന് പണ്ഡിതരിൽ ചിലർ തുറന്നു പറയാനും മടിച്ചില്ല.
തന്റെ അഭിപ്രായത്തോട് യോജിക്കാത്തവരെ ശത്രുക്കൾ ആയി രാജാവ് കരുതി. ചിലരോട് രാജാവ് ഇങ്ങനെയും ചോദിച്ചു. ഇയാളും എന്റെ ശത്രു പക്ഷത്തായോ എന്ന്?
രാജാവിന്റെ ആഗ്രഹം അങ്ങനെ കൊട്ടാരത്തിൽ സംസാര വിഷയമായി. എങ്ങിനെ എങ്കിലും രാജാവിന്റെ പ്രീതി പിടിച്ചുപറ്റി മുഖ്യസ്ഥാനങ്ങളിൽ കയറിപ്പറ്റണം എന്ന് ആഗ്രഹിച്ചു നടന്ന ചില കാര്യസ്ഥന്മാരും, വിദൂഷകന്മാരും
ഈ അവസരം നന്നായി ഉപയോഗിച്ചു. ചിലർ രാജാവിനെ പുകഴ്ത്തി കവിതകൾ എഴുതി. ചിലർ മന്ത്രിയെപ്പറ്റി രാജാവിനോട് പരദൂഷണം പറഞ്ഞു. ചിലർ രാജശില്പിക്ക് കഴിവില്ല എന്ന് പറഞ്ഞു. രാജസഭയിലെ പണ്ഡിതർക്കു അത്ര അറിവൊന്നുമില്ല എന്നും അവർ പറയുന്നത് കേട്ട് കൊട്ടാരം പണി ഉപേക്ഷിക്കരുത് എന്നും ചിലർ രാജാവിനെ ഉണർത്തിച്ചു. അങ്ങനെ രാജ്യ നന്മ ലക്ഷ്യമാക്കി ഇത്രയും നാൾ രാജാവിനൊപ്പം നിന്നവർ വളരെ പെട്ടന്ന് രാജാവിന്റെ ഭാഷയിൽ പറഞ്ഞാൽ ശത്രുപക്ഷത്തായി. തക്കം പാർത്തിരുന്ന കാര്യസ്ഥന്മാർ പണ്ഡിത സഭയിലേക്കു ഉയർത്തപ്പെട്ടു. അവരുടെ സ്തുതി വചനങ്ങളിൽ മതിമറന്ന രാജാവ് കൊട്ടാരം പണി തുടങ്ങി. രാജശില്പിയെ തരംതാഴ്ത്തി പകരം കൊട്ടാരത്തിലെ മൃഗപരിപാലകനെ പ്രധാന ശില്പിയായി നിയമിച്ചു. അയാളുടെ പദ്ധതി പ്രകാരം മനോഹരമായിരുന്ന ഉദ്യാനത്തിന് നടുവിൽ തന്നെ കൊട്ടാരം പണി തുടങ്ങി.
ആദ്യമേ ഉദ്യാനത്തിലെ വലിയ മരങ്ങൾ കൊട്ടാരം പണിക്കായി വെട്ടിമാറ്റി. തൊഴിലാളികൾ കയറിയും, ഇറങ്ങിയും ഓരോ ദിവസം കഴിയുംതോറും ഉദ്യാനഭംഗി കുറഞ്ഞു തുടങ്ങി. ശരിയായ പരിപാലനമില്ലാതെ ചെടികൾ നശിക്കാൻ തുടങ്ങി. അപ്പോഴും ചിലർ രാജാവിനെയും, പുതിയ കൊട്ടാരത്തെയും, നശിച്ചുകൊണ്ടിരിക്കുന്ന ഉദ്യാനത്തെയും
പുകഴ്ത്തി കവിതകൾ എഴുതി സന്തോഷിപ്പിക്കാൻ മറന്നില്ല. ഉദ്യാനത്തെ നനച്ചിരുന്ന അരുവി ഇതിനിടയിൽ കൊട്ടാരം പണിയുടെ ഭാഗമായി നികത്തി.
ഒരുദിവസം രാജാവ് പുതിയ കൊട്ടാരം കാണുവാനായി ഉദ്യാനത്തിൽ ചെന്നു.
എല്ലാരീതിയിലും നശിച്ച ഉദ്യാനവും, എത്ര പണിതാലും നേരെയാകുവാൻ സാധ്യതയില്ലാത്ത കൊട്ടാരം പണിയും കണ്ട രാജാവിന്റെ ഹൃദയം പിടഞ്ഞു. ചുറ്റുമുള്ള കപട രാജഭകതർ
വിഷമം മാറ്റുവാൻ പതിവുപോലെ രാജാവിനെ സ്തുതിച്ചുകൊണ്ടുള്ള
അർത്ഥമില്ലാത്ത കവിത എഴുതി സന്തോഷിപ്പിച്ചു. രാജാവ് മറ്റൊരുപായം കണ്ടുപിടിച്ചു. ആരൊക്കെ തനിക്കു പറ്റിയ അബദ്ധത്തെ വിമർശിക്കുന്നുവോ അവർക്കൊക്കെ സ്ഥാനമാനങ്ങളും, സമ്മാനങ്ങളും കൊടുത്തു പാട്ടിലാക്കാൻ തുടങ്ങി. എത്ര പറഞ്ഞിട്ടും കാര്യമില്ലാതെ ആയതോടുകൂടി ക്രമേണ എതിർ ശബ്ദങ്ങൾ കുറഞ്ഞു. കൊട്ടാരം പണി തീർന്നില്ലെങ്കിലും ഖജനാവ് കാലിയായി. ഉദ്യാനം പൂർണ്ണമായി നശിച്ചു. വസ്തുതകൾ ശരിയായി ധരിപ്പിക്കാൻ ആരുമില്ലാതെ ആയതോടു
കൂടി സ്തുതിപാഠകർക്കു നടുവിൽ തന്റെ
മുൻഗാമികളെ കൊഞ്ഞനം കുത്തിക്കൊണ്ടു രാജാവ് സസുഖം വാണു.
🤴🏻🏻♂🏻♂🏻♂🏻♂🤴🏻
ലോകാരംഭം മുതല്‍ പലപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ടവര്‍ മനസിലാക്കാത്തതുമായ കഥയാണിത്. ഇത് ഇന്നും തുടരുന്നു ഇനിയും തുടരും.
ഗുണപാഠം
1. തന്‍റെ അഭിപ്രായത്തോട് യോജിക്കത്തവരെ എല്ലാം ശത്രുക്കളായി കാണരുത്.
2. സ്തുതിപാടകന്മാര്‍ യഥാര്‍ത്ഥ മിത്രങ്ങളല്ല. ശക്തി ക്ഷയിക്കുമ്പോള്‍ അവര്‍ പുതിയ മേച്ചില്‍പുറം തേടിപ്പോകും.
ബൈബിളിലും ഇതിനു സമാനമായ ഒരു സംഭവകഥ ഉണ്ട്.
പ്രതാപവാനും, ഏറ്റവും ബുദ്ധിമാനും ആയിരുന്ന ശലോമോന്‍ രാജാവിന്‍റെ പുത്രനായിരുന്ന രഹബയാമായിരുന്നു കഥാനായകന്‍ ബൈബിളില്‍ അത് രേഖപ്പെടുത്തിയിരിക്കുന്നത് താഴെപ്പറയുന്നതുപോലെയാണ്
1 രാജാക്കന്മാര്‍12:1-19
1
രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു എല്ലായിസ്രായേലും ശെഖേമില്‍ വന്നിരുന്നതുകൊണ്ടു അവനും ശെഖേമില്‍ ചെന്നു.
2
നെബാത്തിന്റെ മകനായ യൊരോബെയാം മിസ്രയീമില്‍ അതു കേട്ടാറെ
ശലോമോന്‍ രാജാവിന്റെ സന്നിധിയില്‍നിന്നു യൊരോബെയാം മിസ്രയീമില്‍
ഔടിപ്പോയി അവിടെ പാര്‍ത്തിരിക്കുമ്പോള്‍
3
അവര്‍ ആളയച്ചു അവനെ വിളിപ്പിച്ചിരുന്നു--യൊരോബെയാമും യിസ്രായേല്‍സഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു
4
നിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ വെച്ചു; നിന്റെ
അപ്പന്റെ കഠിനവേലയും അവന്‍ ഞങ്ങളുടെമേല്‍ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും
നീ ഭാരം കുറെച്ചുതരേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
5
അവന്‍ അവരോടുനിങ്ങള്‍ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
6
രെഹബെയാം രാജാവു തന്റെ അപ്പനായ ശലോമോന്റെ ജീവകാലത്തു അവന്റെ
സന്നിധിയില്‍ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചുഈ ജനത്തോടു ഉത്തരം
പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
7
അതിന്നു അവര്‍ അവനോടുനീ ഇന്നു ഈ ജനത്തിന്നു വഴിപ്പെട്ടു അവരെ
സേവിച്ചു അവരോടു നല്ലവാക്കു പറഞ്ഞാല്‍ അവര്‍ എന്നും നിനക്കു
ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
8
എന്നാല്‍ വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചന അവന്‍ ത്യജിച്ചു,
തന്നോടുകൂടെ വളര്‍ന്നവരായി തന്റെ മുമ്പില്‍ നിലക്കുന്ന യൌവ്വനക്കാരോടു
ആലോചിച്ചു
9
നിന്റെ അപ്പന്‍ ഞങ്ങളുടെ മേല്‍ വെച്ചിരിക്കുന്ന നുകം ഭാരം
കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം
ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു അവരോടു
ചോദിച്ചു.
10
അവനോടുകൂടെ വളര്‍ന്നിരുന്ന യൌവ്വനക്കാര്‍ അവനോടുനിന്റെ അപ്പന്‍
ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ വെച്ചു; നീ അതു ഞങ്ങള്‍ക്കു ഭാരം
കുറെച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോടുഎന്റെ ചെറുവിരല്‍ എന്റെ
അപ്പന്റെ അരയെക്കാള്‍ വണ്ണമുള്ളതായിരിക്കും.
11
എന്റെ അപ്പന്‍ നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന്‍
നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു
ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ
നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
12
മൂന്നാം ദിവസം എന്റെ അടുക്കല്‍ വീണ്ടും വരുവിന്‍ എന്നു രാജാവു
പറഞ്ഞതുപോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല്‍
ചെന്നു.
13
എന്നാല്‍ രാജാവു ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചനയെ അവന്‍ ത്യജിച്ചു.
14
യൌവ്വനക്കാരുടെ ആലോചനപോലെ അവരോടുഎന്റെ അപ്പന്‍ ഭാരമുള്ള നുകം
നിങ്ങളുടെമേല്‍ വെച്ചു; ഞാനോ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ
അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു
നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
15
ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശിലോന്യനായ
അഹിയാവുമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം
നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം യഹോവയുടെ ഹിതത്താല്‍ സംഭവിച്ചു.
16
രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ലെന്നു എല്ലായിസ്രായേലും
കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തു ഔഹരി ഉള്ളു?
യിശ്ശായിയുടെ മകങ്കല്‍ ഞങ്ങള്‍ക്കു അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ
കൂടാരങ്ങളിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക
എന്നുത്തരം പറഞ്ഞു, യിസ്രായേല്‍ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
17
യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായ്തീര്‍ന്നു.
18
പിന്നെ രെഹബെയാംരാജാവു ഊഴിയവേലെക്കു മേല്‍വിചാരകനായ അദോരാമിനെ
അയച്ചു; എന്നാല്‍ യിസ്രായേലൊക്കെയും അവനെ കല്ലെറിഞ്ഞു കൊന്നുകളഞ്ഞു;
രെഹബെയാംരാജാവോ വേഗത്തില്‍ രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോന്നു.
19
ഇങ്ങനെ യിസ്രായേല്‍ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മതസരിച്ചു നില്‍ക്കുന്നു.
ഇതിന്‍റെ അനന്തരഫലവും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് താഴെപ്പറയുന്നതുപോലെയാണ്.
1 രാജാക്കന്മാര്‍14:21-26
21
ശലോമോന്റെ മകനായ രെഹബെയാം യെഹൂദയില്‍ വാണു. രെഹബെയാം വാഴ്ച
തുടങ്ങിയപ്പോള്‍ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം
സ്ഥാപിപ്പാന്‍ എല്ലായിസ്രായേല്‍ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ
യെരൂശലേമില്‍ അവന്‍ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ
അമ്മെക്കു നയമാ എന്നുപേര്‍.
22
യെഹൂദാ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ ചെയ്ത
പാപങ്ങള്‍കൊണ്ടു അവരുടെ പിതാക്കന്മാര്‍ ചെയ്തതിനെക്കാള്‍ അധികം അവനെ
ക്രുദ്ധിപ്പിച്ചു.
23
എങ്ങനെയെന്നാല്‍ അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും
പച്ചമരത്തിന്‍ കീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും
അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.
24
പുരുഷമൈഥുനക്കാരും ദേശത്തു ഉണ്ടായിരുന്നു; യഹോവ
യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ
സകലമ്ളേച്ഛതളും അവര്‍ അനുകരിച്ചു.
25
എന്നാല്‍ രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടില്‍ മിസ്രയീംരാജാവായ ശീശക്‍ യെരൂശലേമിന്റെ നേരെ വന്നു,
26
യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനയിലെ ഭണ്ഡാരവും എല്ലാം
കവര്‍ന്നു; അവന്‍ ആസകലം കവര്‍ന്നു; ശലോമോന്‍ ഉണ്ടാക്കിയ പൊന്‍ പരിചകളും
എടുത്തുകൊണ്ടുപോയി.