Monday, April 9, 2018

ഫാ.ജോസഫ് വറുഗീസിനെ സമാധാനത്തിനുള്ള മതങ്ങളുടെ എക്സിക്യൂട്ടിവ് കൗൺസിലിലേക്കു നോമിനേറ്റ് ചെയ്തു

ജോര്‍ജ് തുമ്പയില്‍




ന്യൂയോർക്ക്∙ ഐക്യരാഷ്ട്രസഭ കേന്ദ്രമായി പ്രവർത്തിക്കുന്ന സമാധാനത്തിനുള്ള മതങ്ങളുടെ സമിതിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് ഫാ.ജോസഫ് വറുഗീസ് നോമീറ്റ് ചെയ്യപ്പെട്ടു. സമിതിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ നേതൃത്വത്തിൽ മേയിൽ വാഷിങ്ടനിൽ നടക്കുന്ന എക്സിക്യൂട്ടിവ് കൗൺസിലിലേക്കാണ് ഫാ. വറുഗീസ് നോമിനേറ്റ് െചയ്യപ്പെട്ടത്. വിവിധ മതങ്ങളിൽ അംഗത്വമുള്ളതും ലോകത്തെ തന്നെ ഏറ്റവും വിപുലമായതുമായ സമാധാനത്തിനുള്ള മതങ്ങളുടെ കൂട്ടായ്മയാണ് റിലിജിയൻസ് ഫോർ പീസ്.

ലോകത്തെ മതപരമായ സമൂഹങ്ങളുടെ മുന്നിൽ അക്രമത്തിന്റെ മാർഗങ്ങളെ വെടിഞ്ഞു മനുഷ്യന്റെ വളർച്ചയെ മുൻ നിർത്തി, നീതിപൂർണവും ഒരുമയാർന്നതുമായ സമൂഹങ്ങളെ രൂപപ്പെടുത്താൻ നേതൃത്വം നൽകുന്നതിനൊപ്പം ഭൂമിയെ സംരക്ഷിക്കുകയും സംഘടന ലക്ഷ്യമിടുന്നു. സമാധാനത്തിനുളള ആഗോളമത സമിതിയിൽ ലോകത്തെ എല്ലാ മതങ്ങളിൽ നിന്നുമുള്ള മുതിർന്ന നേതാക്കളു‍ൾപ്പെട്ട ലോക കൗൺസിലിനു പുറമെ ആറു റീജനൽ , ഇന്റർ റിലിജിയസ് ഘടകങ്ങളും ദേശിയാടിസ്ഥാനത്തിലുള്ള 90 എണ്ണവും ഗ്ളോബൽ വിമൽ ഓഫ് ഫെയ്ത്ത് നെറ്റ്‍വർക്കും ഗ്ളോബൽ ഇന്റർഫെയ്ത്ത് യൂത്ത് നെറ്റ്‍വർക്കും ഉൾപ്പെടുന്നു.

ഫാ.ജോസഫ് വറുഗീസ് ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത്

അന്തർദേശീയ തലത്തിൽ മതപരമായ സ്വാതന്ത്ര്യത്തിനു വേണ്ടി ആത്മാർപ്പണത്തോടെ ദീർഘകാലമായുള്ള പ്രവർത്തനങ്ങളാണ് ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലിജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടറെന്ന നിലയിലുള്ള പ്രവർത്തനങ്ങളാണു ഫാ.വറുഗീസിനെ ഈ നോമിനേഷന് അർഹനാക്കിയത്.
2016 ജനുവരിയിൽ ഫാ.ജോസഫും അമേരിക്കയിലെ പൊതുധാരയിലുള്ള സഭാ നേതാക്കളും ചേർന്ന് ഈജിപ്ത് അപ്പർ സീനായിലേക്ക് ഒരു ടൂർ നടത്തിയിരുന്നു.പ്രദേശത്ത് മത തീവ്രവാദികളുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾക്കെതിരെയും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും നടക്കുന്ന പീഡനങ്ങളെ കുറിച്ചു പഠിച്ചു റിപ്പോർട്ട് ചെയ്യാനായിരുന്നു ഇത്.

ലിബിയയിൽ ഐഎസിനാൽ കൊല്ലപ്പെട്ട കോപ്റ്റിക് ക്രിസ്ത്യാനികളുടെ ഭവനങ്ങൾ സംഘം സന്ദർശിച്ചു. മനുഷ്യാവകാശ പ്രതിനിധി സംഘത്തെ പ്രതിനിധീകരിച്ചു മനുഷ്യാവകാശ നിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാനും പഠിക്കാനും അഭയാർഥി പ്രശ്നവും മതപീഡനവും

റിപ്പോർട്ട് ചെയ്യാനായി വറുഗീസ് അച്ചനും ടീമും ജോർദാൻ, ലബനൻ, സിറിയ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. പാക്ക് സർക്കാരിനെതിരെ പ്രസംഗിക്കുന്ന ദൈവനിന്ദാപരമായ പരാമർശങ്ങളുടെ പേരിൽ പാക്ക് ജയിലിൽ അടയ്ക്കപ്പെട്ട ഏഷ്യാ ബിബിയുടെ മോചനത്തിനായി വാദി ഭർത്താവിനെയും മക്കളെയും സന്ദർശിച്ച ഫാ. വറുഗീസ് മനുഷ്യാവകാശങ്ങൾക്കുള്ള യുഎൻ കമ്മിഷനുമായി ചേർന്ന് അവരുടെ മോചനത്തിനായി ശബ്ദമുയർത്തുന്നു. നാഷനൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ അന്തർദേശീയ മതകമ്മിഷൻ അംഗവുമായി ഫാ.വറുഗീസ് ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളുമായും യുഎസിലെ യഹൂദ, മുസ്‍ലിം സംഘടനകളുമായും ചർച്ചകൾക്ക് നേതൃത്വമെടുക്കുന്നു.

ഓറിയന്റൽ ഓർത്തഡോക്സ് സഭകളും കാത്തലിക് സഭയുമായുളള ചർച്ചകളിലും ഫാ.വറുഗീസ് പ്രധാനപങ്ക് വഹിക്കുന്നു. ഇന്ത്യയിലെ നിലവിലുള്ള ബിജെപി സർക്കാരിന്റെ മതപരമായ നിലപാടുകളെയും ഇദ്ദേഹം എതിർക്കുന്നു. ഐക്യരാഷ്ട്രസഭയിലെ നോൺ ഗവൺമെന്റൽ സംഘടനകളിൽ അംഗമായ ഫാ.വറുഗീസ് സിറിയൻ ഓർത്തഡോക്സ് ചർച്ചിനെയാണു പ്രതിനിധീകരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അച്ചന്റെ സഹധർമിണി ജസി വർഗീസ് . മക്കൾ: യൂജിൻ വർഗീസ്, ഈവ വർഗീസ്.
Share: