
കണ്ണൂർ:
കുടിയേറ്റത്തിന്റെ
ത്യാഗസ്മരണകളിരമ്പിയ പ്രൗഢവും
വർണാഭവുമായ ചടങ്ങിൽ ക്നാനായ
മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലി
ആഘോഷങ്ങൾക്ക് ധന്യമായ സമാപനം.
മലബാർ മേഖലയുടെ
അജപാലനകേന്ദ്രമായ കണ്ണൂർ ശ്രീപുരം
ബറുമറിയം പാസ്റ്ററൽ സെന്ററിൽ
മെത്രാൻമാരും രാഷ്ട്രീയ – സാമൂഹിക
മേഖലകളിലെ പ്രമുഖരും വൈദികരും
സന്യസ്തരും വിശ്വാസികളുമടങ്ങുന്ന
ആയിരങ്ങളെ സാക്ഷികളാക്കി മുഖ്യമന്ത്രി
പിണറായി വിജയൻ ഭദ്രദീപം തെളിച്ച്
സമാപനാഘോഷം ഉദ്ഘാടനം ചെയ്തു.
സമാപനസമ്മേളനത്തിന്
മുന്നോടിയായി കണ്ണൂർ നഗരത്തിൽ
നടത്തിയ വിശ്വാസറാലി ക്നാനായ
ജനതയുടെ തനിമയും പാരമ്പര്യവും
കൂട്ടായ്മയും വിളംബരം
ചെയ്യുന്നതായി.സമാപനസമ്മേളനത്തിൽ
കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു
മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. തലശേരി
ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട്
അനുഗ്രഹപ്രഭാഷണം നടത്തി.ജൂബിലി
വർഷത്തിൽ നടത്തിയ കലാമത്സരത്തിൽ
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മടമ്പം
ഫൊറോനയ്ക്കു കണ്ണൂർ ബിഷപ് ഡോ. അലക്സ്
വടക്കുംതലയും കായികമത്സരത്തിൽ
ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മടമ്പം
ലൂർദ് മാതാ ഇടവകയ്ക്ക് ആർച്ച്ബിഷപ്
മാർ മാത്യു മൂലക്കാട്ടും ഉപഹാരം നൽകി.
പ്ലാറ്റിനം ജൂബിലി വർഷത്തിൽ
ഏർപ്പെടുത്തിയ കർഷക അവാർഡ്
കെ.എം.ജോർജ് കടന്തനംകുഴിയിലിന്
പി.കെ.ശ്രീമതി എംപി സമ്മാനിച്ചു. ചെറുകിട
വരുമാന സംരംഭകത്വ ലോൺമേളയുടെ
ഉദ്ഘാടനവും എംപി നിർവഹിച്ചു.

കോട്ടയം അതിരൂപത സഹായമെത്രാൻ മാർ
ജോസഫ് പണ്ടാരശേരിൽ സ്വാഗതവും
പ്ലാറ്റിനം ജൂബിലി കമ്മിറ്റി ജനറൽ
കൺവീനർ ഫാ.ഏബ്രഹാം പറമ്പേട്ട്
നന്ദിയും പറഞ്ഞു.
മലബാർ ക്നാനായ കുടിയേറ്റത്തിന്റെ ചരിത്രം