മതവുമായി ബന്ധപ്പെട്ട മതനിരപേക്ഷ പ്രവൃത്തികളിൽ നിയമത്തിന് ഇടപെടാൻ കഴിയും. ഒരു ഉദാഹരണത്തിന്, ആരാധനാലയങ്ങളിൽ മെഴുകുതിരിയോ നാളികേരമോ സമർപ്പിക്കുക എന്നത് വിശ്വസത്തിന്റെ ഭാഗമായ അവകാശമാണ്. എന്നാൽ, ബാക്കി വരുന്ന ഉപയോഗിക്കാത്ത മെഴുകുതിരികളും ഉടച്ചശേഷം ബാക്കിവരുന്ന നാളികേരവും ഒക്കെ സാമ്പത്തികമായി ദുർവിനിയോഗം ചെയ്യപെടുന്നില്ല എന്ന് പരിശോധിക്കുവാൻ ഉള്ള അവകാശം നിയമത്തിനുണ്ട്.