![](https://lh3.googleusercontent.com/blogger_img_proxy/AEn0k_vyr5UBoJt41R5k28xeJcDh0QMhcpCYKlmUz6KWyn6sTpMRDWCoz6S0_71REyt9o4bz7X0XiNApZ4YYfpXGd7WbJjLhpncAVbiCU36-gETQakOjuhAj0KIzxiCpx0aZ=s0-d)
പാല:വിവാദമദ്യനയത്തിൽ
സംസ്ഥാനസർക്കാരുമായി ഏതുനിമിഷവും
ചർച്ചയ്ക്ക് തയാറെന്നു കെസിബിസി
മദ്യവിരുദ്ധ സമിതി. മദ്യനയത്തിൽ
അന്തിമതീരുമാനമെടുക്കുംമുന്പ്
മദ്യവിരുദ്ധ പ്രവർത്തകരുമായി ചർച്ച
ചെയ്യുമെന്ന മുൻവാഗ്ദാനം
പാലിച്ചിരുന്നെങ്കിൽ പ്രശ്നം ഇത്രയും
വഷളാകില്ലായിരുന്നുവെന്ന് സമിതി
സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജേക്കബ്
വെള്ളമരുതുങ്കലും പ്രസാദ് കുരുവിളയും
അഭിപ്രായപ്പെട്ടു.
ഉപതെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം
ഇറങ്ങിയാൽ ചെങ്ങന്നൂരിൽ സമൂഹത്തിന്റെ
നാനാതുറയിലുള്ള ആളുകളെ
പങ്കെടുപ്പിച്ച് ബഹുജന കൺവൻഷൻ
വിളിച്ചുചേർക്കും. ഏപ്രിൽ രണ്ടിന്
എറണാകുളം പിഒസിയിൽ
ഏകദിനസമ്മേളനം നടത്തും. രാവിലെ
പത്തിന് ആരംഭിക്കുന്ന സമ്മേളനത്തിൽ
വിവിധ ബിഷപ്പുമാരും വി.എം.
സുധീരനുൾപ്പെടെ നേതാക്കൾ
പങ്കെടുക്കുമെന്നും ഭാരവാഹികൾ
അറിയിച്ചു.