കര്‍ത്തൃപ്രാര്‍ത്ഥനയിലെ തിരുത്ത്
മാര്‍പാപ്പയുടെ നിര്‍ദ്ദേശം മലയാളത്തിലും ബാധകമാകും
"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാര്‍ത്ഥനയില്‍ മാര്‍പാപ്പ തിരുത്തല്‍ വരുത്തിയതായി വാര്‍ത്തകളിലൂടെ നാം വായിച്ചു. ഇംഗ്ലീഷിലുള്ള കര്‍ത്തൃപ്രാര്‍ത്ഥന വിവര്‍ത്തനം ചെയ്തതില്‍ ദൈവശാസ്ത്രപരമായ തെറ്റുണ്ട് എന്നാണ് മാര്‍പാപ്പ ചൂണ്ടിക്കാട്ടിയത്. കര്‍ത്തൃപ്രാര്‍ത്ഥനയിലെ "Lead us not into temptation" എന്ന ഭാഗത്തെ "Do not let us fall into temptation" എന്നാക്കി മാറ്റണം എന്നാണ് മാര്‍പാപ്പ നിര്‍ദ്ദേശിച്ചത്.
പ്രത്യക്ഷത്തില്‍ രണ്ടു വാചകങ്ങളും തമ്മില്‍ വലിയ വ്യത്യാസം തോന്നുന്നില്ലെങ്കിലും ദൈവശാസ്ത്രപരമായി ഇവ തമ്മില്‍ അര്‍ത്ഥാന്തരമുണ്ട്. "Lead us not into temptation" എന്ന വാചകത്തിന് "ഞങ്ങളെ പ്രലോഭനത്തിലേക്ക് നയിക്കരുതേ / ഉള്‍പ്പെടുത്തരുത" എന്നൊക്കെയാണ് അര്‍ത്ഥം. മനുഷ്യരെ പ്രലോഭനത്തിലേക്ക് നയിക്കുന്നത് ദൈവമാണ് എന്നും അതിനാല്‍ പ്രലോഭനത്തിലേക്ക് നയിക്കരുതേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് എന്നുമുള്ള ധ്വനി ഈ വരികയില്‍ പ്രകടമാണ്. എന്നാല്‍ ദൈവം ആരെയും തിന്മയിലേക്ക് നയിക്കുന്നില്ലായെന്നും നന്മ മാത്രമായ ദൈവം മനുഷ്യന്‍റെ നന്മ മാത്രമേ ആഗ്രഹിക്കുന്നുള്ളു എന്നുമാണ് കത്തോലിക്കാവിശ്വാസം. തിന്മ മനുഷ്യന് ദൈവം നല്കിയ പൂര്‍ണ്ണമായ സ്വാതന്ത്ര്യമുപയോഗിച്ച് അവന്‍ നടത്തുന്ന സ്വതന്ത്രമായ തിരഞ്ഞെടുപ്പ് മാത്രമാണ്. ഈ തിന്മയുടെ തിരഞ്ഞെടുപ്പിലേക്ക് അവനുണ്ടാകുന്ന ചായ്വിനെയാണ് പ്രലോഭനം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്.
"Lead us not into temptation" എന്നതിനു പകരം "Do not let us fall into temptation" എന്നാക്കുന്പോള്‍ ഈ തരത്തില്‍ വലിയൊരു അര്‍ത്ഥവ്യതിയാനം സംഭവിക്കുന്നുണ്ട്. പ്രലോഭനത്തില്‍ ഉള്‍പ്പെടാന്‍ ഞങ്ങളെ അനുവദിക്കരുതേ എന്നാണ് അതിനര്‍ത്ഥം. പ്രലോഭനത്തില്‍ ഉള്‍പ്പെടുന്നത് മനുഷ്യന്‍റെ തിരഞ്ഞെടുപ്പ് മുഖേനയാണെന്നും അതിന് ബലഹീനരായ ഞങ്ങളെ അനുവദിക്കരുതേ എന്നുമാണ് പ്രാര്‍ത്ഥന. ദൈവമാണ് പ്രലോഭനത്തിലേക്ക് നയിക്കുന്നത് എന്ന തെറ്റിദ്ധാരണാജനകമായ അര്‍ത്ഥതലം ഇവിടെ ഒഴിവാകുന്നുണ്ട്.
കര്‍ത്തൃപ്രാര്‍ത്ഥന മാര്‍പാപ്പ തിരുത്തിയെഴുതുന്നതല്ല, മറിച്ച്, ഇംഗ്ലീഷിലേക്കുള്ള വിവര്‍ത്തനത്തില്‍ വന്ന പിശക് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. ഈശോ സംസാരിച്ചിരുന്ന അരമായഭാഷയിലും മറ്റ് നിരവധി ഭാഷകളിലും പ്രാര്‍ത്ഥനയുടെ ഈ വരി മാര്‍പാപ്പ നിര്‍ദ്ദേശിക്കുന്ന അര്‍ത്ഥം തന്നെയാണ് ദ്യോതിപ്പിക്കുന്നത്.
മലയാളത്തിലും നമ്മള്‍ ഉപയോഗിക്കുന്നത് "ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ" എന്ന വിവര്‍ത്തനമാണ്. ദൈവമാണ് നമ്മെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്ന ആശയം ഇവിടെയും രൂപപ്പെടുന്നതിനാല്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശം സ്വീകരിച്ച് ഈ വാചകത്തില്‍ ഭേദഗതി വരുത്തുന്നത് ഉത്തമമായിരിക്കും. "പ്രലോഭനത്തില്‍ ഉള്‍പ്പെടാന്‍ ഞങ്ങളെ അനുവദിക്കരുതേ" എന്നോ മറ്റോ ഭാഷാന്തരം ചെയ്താല്‍ കര്‍ത്തൃപ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥ അര്‍ത്ഥം കൂടുതല്‍ അതില്‍ വ്യക്തമാകും. ഔദ്യോഗികമായ സ്ഥിരീകരണത്തിനായി നമുക്ക് കാത്തിരിക്കാം.
നാം ദിവസേന ഉച്ചരിക്കുന്ന ഓരോ പ്രാര്‍ത്ഥനകളും അര്‍ത്ഥമറിഞ്ഞും പ്രാര്‍ത്ഥനാപൂര്‍വ്വവും അര്‍പ്പിക്കേണ്ടതുണ്ട് എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് മാര്‍പാപ്പയുടെ ഈ നിര്‍ദ്ദേശം. അര്‍ത്ഥമറിഞ്ഞ് ഉച്ചരിക്കുന്ന വാക്കിനും പ്രാര്‍ത്ഥനകള്‍ക്കും ഫലദായകത്വം കൂടുതലുണ്ട് എന്ന് തിരിച്ചറിയാം.
അര്‍ത്ഥമറിയാതെത്രയോ തവണ
ഞാനീ വിഗ്രഹത്തിന് വലം വച്ചു
രാഗമറിയാതെത്രയോ
ഗാനങ്ങള്‍ പാടി
(മേരി ബനീഞ്ഞ)