മാതൃഭൂമി ദിനപത്രത്തിന്
സർ,
ഇന്നത്തെ മാതൃഭൂമി ദിനപത്രത്തൽ ഞാനും മലങ്കര ഓർത്തഡോക്സ് സഭയും തമ്മിൽ ഭിന്നതയുണ്ട് എന്ന നിലയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണ്. സഭയുമായി യാതൊരു ഭിന്നതയും എനിക്കില്ല. സഭയുടെ നയപരമായ വിഷയങ്ങൾ തീരുമാനിക്കുമ്പോൾ ആവശ്യമായി വരുന്ന സംവാദത്തിന്റെഭാഗമായി വരുന്ന രചനകൾ സഭയുമായുളള ഭിന്നതയുടെ കാര്യമല്ല. എന്റെ രചനകൾ ദുർവ്യാഖ്യാനം ചെയ്തു പൊതു സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കുവാൻ നിങ്ങളുടെ പത്രം നടത്തുന്ന ശ്രമം അപലനീയമാണ്.സുദ്ദേശത്തോടെ ചെയ്യുന്ന നീക്കങ്ങൾക്ക് ദുർവ്യാഖ്യാനo നടത്തുന്ന നടപടി മാത്രഭൂമി പോലുള്ള ഒരു ദേശീയ വാർത്താ മാധ്യമത്തിന് യോജിച്ചതല്ല. അത് അവസാനിപ്പിക്കണം - മലങ്കര സഭയെ സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി സഭയുടെ ഐക്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയാണ് പത്രധർമ്മമെന്ന് ഓർമ്മിപ്പിക്കട്ടെ. അതു സമൂഹത്തോടു തന്നെ ചെയ്യുന്ന വലിയ സംഭാവന ആയിരിക്കും.
ഡോ.തോമസ് അത്താനാസ്യോസ് മെത്രാപ്പോലീത്ത.