കോട്ടയം ∙ കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി (88) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. ലോകമെങ്ങുമുള്ള ഒന്നേമുക്കാൽ ലക്ഷത്തോളം ക്‌നാനായ സമുദായാംഗങ്ങളുടെ വലിയ ഇടയനായിരുന്ന മാർ കുന്നശേരി 2006 ജനുവരി 14നാണ് അതിരൂപതാ ഭരണത്തിൽനിന്ന് വിരമിച്ചത്. പിന്നീട് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
1928 സെപ്‌റ്റംബർ 11ന് കടുത്തുരുത്തി കുന്നശ്ശേരിൽ ജോസഫ് -അന്നമ്മ ദമ്പതികളുടെ മകനായാണ് ജനനം. ആലുവാ മംഗലപ്പുഴ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്താ കോളജിലുമായി വൈദികപഠനം പൂർത്തിയാക്കി. 1955 ഡിസംബർ 21ന് കർദിനാൾ ക്ലമന്റ് മിക്കാറിയിൽനിന്നു വൈദികപട്ടം സ്വീകരിച്ചു.
റോമിലെ ഊർബൻ യൂണിവേഴ്‌സിറ്റി, ലാറ്ററൻ യൂണിവേഴ്�
തിരുഹൃദയക്കുന്ന് മൈനർ സെമിനാരിയുടെ റെക്‌ടറായി പ്രവർത്തിക്കുമ്പോഴാണ് 1967 ഡിസംബർ ഒൻപതിനു പോൾ ആറാമൻ മാർപാപ്പാ കോട്ടയം രൂപതയുടെ പിൻതുടർച്ചാവകാശത്തോടു കൂടിയ സഹായ മെത്രാനായി നിയമിക്കുന്നത്. 1968 ഫെബ്രുവരി 24ന് മെത്രാനായി. 2005 മേയ് ഒൻപതിനാണു കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി നിയമിതനാകുന്നത്